നമ്മുടെ ലോകം


നിന്‍ ചാരെ ഇരിക്കുമ്പോള്‍ മറക്കുന്നു ഞാന്‍ എന്‍ വേദനകള്‍ ,
നിന്‍ സ്വരം കേള്‍ക്കുമ്പോള്‍ മറക്കുന്നു ഞാനെന്‍ ഹൃദയ നൊമ്പരം ,
നിന്‍ മുഖം കാണാതിരിക്കുവാനാകില്ല എന്നാലും ,

എന്‍ സാമീപ്യത്തില്‍ നീയനുഭവിക്കും ആനന്ദം നൈമിഷികമാണെന്നോര്‍ക്കുക ,
ഒരിക്കലും പിരിയാന്‍ വയ്യാത്ത പോലെ അടുക്കും നമ്മളെന്നു നമ്മള്‍ പോലും കരുതിയില്ലലോ!

നിന്‍ മന്ദഹാസം മായാതിരിക്കാന്‍ എന്തു ഞാന്‍ ചെയ്യേണ്ടൂ,
നിന്‍ നയനങ്ങളില്‍ കാണും പ്രകാശം അണയാതിരിക്കാന്‍ എന്തു ഞാന്‍ നല്കെണ്ടൂ.
എന്‍ ജീവനോ ഒരു ജീവിതമോ?!!!

എന്റെതല്ല എന്നറിഞ്ഞിട്ടും എന്തെ സഖീ നിന്നെ നഷ്ടപ്പെടാന്‍ വയ്യാതതെനിക്!!!


11 comments:

 1. ഒരു പത്തഞ്ഞൂറു എന്‍ നിന്‍ ചേര്‍ത്താല്‍ കവിത ആകുമെന്ന് കരുതിയാല്‍ എന്നെപ്പോലുള്ള പട്ടിണിപ്പാവങ്ങള്‍ കഷ്ടപ്പെട്ട് പോകും!
  അതോണ്ട് ഗവിത വിട്ട് കവിതയിലേക്ക് വാ.
  അപ്പോള്‍ കാണാം.

  ReplyDelete
 2. ഇതാണോ നമ്മുടെ ലോകം?

  ReplyDelete
 3. ഒരു പത്തഞ്ഞൂറു എന്‍ നിന്‍ ചേര്‍ത്താല്‍ കവിത ആകുമെന്ന് കരുതിയാല്‍ എന്നെപ്പോലുള്ള പട്ടിണിപ്പാവങ്ങള്‍ കഷ്ടപ്പെട്ട് പോകും!

  കണ്ണൂരാന്റെ കമന്റ് കണ്ടിട്ടെനിക്ക് അസൂയം അസൂയം പെരുത്ത അസൂയംസ്

  ReplyDelete
 4. ആശംസകള്‍ നേരുന്നു .....

  ReplyDelete
 5. കണ്ണൂന്റെ കമന്റ് ഒന്ന് സീരിയസ് ആയി എടുക്കൂ ട്ടോ. പുള്ളി തമാശ പോലെ പറയുമെങ്കിലും :) ആശംസകള്‍

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് നന്ദി

  ReplyDelete