മാലാഖ...


ഞാന്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന സമയം,വടകരയില്‍ നിന്നു രാത്രി 10 മണിക്ക് ബസ്‌ കേറിയാല്‍ രാവിലെ 3 -4 മണിയാവുമ്പോ കോളേജിന്റെ മുന്നില്‍ എത്തും,പൈസ കൂടുതല്‍ കൊടുത്താലും കോളേജിന്റെ മുന്നില്‍ ഇറങ്ങാം എന്നുള്ളത് കൊണ്ടാണ് അതില്‍ പോകുന്നത്,കാരണം കോയമ്പത്തൂര്‍ പാതിരാത്രികള്‍ ഭയാനകം ആണ്,റൌഡികളും സാമൂഹ്യ വിരുദ്ദരും അഴിഞ്ഞാടുന്ന സ്ഥലം,ഒരിക്കെ ഇത് പോലെ വന്നിറങ്ങിയപ്പോ ഒരു റൌഡി യുടെ മുന്നില്‍ നിന്നും ഊരിപ്പോരാന്‍ 500 രൂപ കൊടുക്കേണ്ടി വന്നു.
ആ സംഭവത്തിനു ശേഷം എനിക്ക് ഭയങ്കര പേടിയായിരുന്നു.അന്നും അതുപോലെ വടകരയില്‍ നിന്ന് ബസ്‌ കേറി,ബസിലെ കിളിയോട് കോളേജിന്റെ പേരും സ്റൊപും പറഞ്ഞു കൊടുത്തു,എന്നെ വിളിക്കാനും,ഞാന്‍ കിടന്നു ഉറങ്ങി.
ഉക്കടം ഉക്കടം ബസ് സ്ടാന്റ്റ് ഇറങ്ങാന്‍ ഉള്ളവര്‍ ഇറങ്ങൂ എന്ന് കേട്ടപ്പോയ ഞാന്‍ ഞെട്ടി എണീറ്റെ.ഞാന്‍ നോകിയപ്പോയെക്കും കോളേജും കഴിഞ്ഞു ഉക്കടം ബസ് സ്റ്റാന്‍ഡില്‍ എത്തിയിരിക്കുന്നു.അവിടെ ചാടി ഇറങ്ങി.കിളി അവന്റെ ക്ഷമാപണം ഒരു സോറി ല്‍ ഒതുക്കി.
സമയം 4 .30  മണി അതി രാവിലെ,എനിക്കനെങ്കി പേടിയും തണുപ്പും കാരണം മുട്ട് വിറക്കാന്‍ തുടങ്ങി,പതുക്കെ ബസ്‌ സ്ടണ്ടിന്റെ ഉള്ളിലോട്റ്റ് നടന്നു,ആളുകള്‍ കൂടുതല്‍ ഇരുന്നു ഉറങ്ങുന്ന സ്ഥലത്ത് പോയി നിന്നു.ഉറങ്ങാതിരുന്ന ഒരാളോട് അണ്ണാ ഇടയാര്‍ പാലയതുക്ക് ബസ്‌ എപ്പോ എന്ന് ചോദിച്ചു,5 .30 നെ ഉള്ളൂ എന്ന് മറുപടി.ദൈവമേ....

തണുപ്പും പേടിയും കാരണം വിറച്ചു വിറച്ചു അവിടെ ഒരു സ്ഥലത്ത് കൂനിക്കൂടിയിരുന്നു,ഒരു വിധം ബസ്‌ വരുന്നത് വരെ അവിടെ കഴിച്ചു കൂട്ടി ,ആ കിളിയെ എന്റെ കയ്യില്‍ കിട്ടിയിരുനെങ്കില്‍ !!!!

ബസില്‍ ഓടിപ്പിടിച് കേറിയപോ ഇരിക്കാന്‍ പോയിട്ട രണ്ടു കാലു വെക്കാന്‍ പോലും സ്ഥലമില്ല,നിറയെ പച്ചകറികളും മുല്ലയുടെ വൃത്തികെട്ട മണവും.ഒരു സൈഡില്‍ എങ്ങെനെയോ നിന്നു,ടിക്കെറ്റ് എടുക്കാന്‍ കണ്ടക്ടര്‍ വന്നപ്പോ കയ്യില്‍ ആകെ ചില്ലറ എന്ന് പറയാന്‍ ഉള്ളത് മുഴുവന്‍ എന്നി നോക്കി 1 രൂപ കുറവുണ്ട് ,ഞാന്‍ പിന്നെ 100 രൂപ നോട്ട് കൊടുത്തു,""എന്നാ സാര്‍ ഇവളോ കാലയിലെ 100 രൂപ കൊടുത്താല്‍ ഞാന്‍ ചെയിന്ജ് ക്ക് എന്ഘെ പോവെന്‍ സാര്‍"""" എന്ന് അയാള്‍,ഞാന്‍ പറഞ്ഞു അണ്ണാ എന്റെ കയ്യില്‍ ഒരു രൂപ കുറവാണ്,അയാള്‍ക്ക്‌ അതും സമ്മതമല്ല ,

ഞാന്‍ ചുറ്റും കൂടി നിക്കുന്ന രണ്ടു മൂന്ന് പേരോട് ചില്ലറ ഉണ്ടോ എന്ന് ചോദിച്ചു അവരും കൈ മലര്‍ത്തി,ബസ്‌ പാതി വഴി പിന്നിട്ടു,കണ്ടക്ടര്‍ ദേഷ്യപ്പെടാന്‍ തുടങ്ങി,ഞാന്‍ പറഞ്ഞു അണ്ണാ എന്റെ കയ്യില്‍ ഇല്ല എന്താ ചെയ്യാന്‍,അയാള്‍ അവസാനം വിസില്‍ അടിച്ചു ബസ് നിര്‍ത്തി ,,എന്നോട് ഇറങ്ങിക്കോളാന്‍ പറഞ്ഞു ,ഞാന്‍ പുറത്തേക്കു നോക്കി വെളിച്ചം വന്നു തുടങ്ങുന്നേ ഉള്ളൂ...ഒരു മനുഷ്യ ജീവി ഇല്ല,,,ഞാന്‍ അയാളുടെ മുഖത്തേക്ക് ദയനീയമായ് നോക്കി,ഒരു ദാക്ഷിണ്യവും ഇല്ല അയാളുടെ മുഖത്ത്,ഇറങ്ങിയേ തീരു,,

ഞാന്‍ ഇറങ്ങാന്‍ മുന്നോട്ട് നടന്നു അപ്പൊ ഒരാള്‍ എന്റെ കയ്യില്‍ പിടിച്ചു ഒരു പ്രായമുള്ള തമിഴന്‍ ,,നില്ലപ്പാ,എന്നിറ്റ് കണ്ടക്ടറെ വിളിച്ചു പറഞ്ഞു ഡേയ് തമ്പി ഇന്ത പയ്യനും കൂടെ ഒരു ടിക്കെറ്റ് ,,,ഞാന്‍ എന്താ പറയേണ്ടെന്നും ചെയ്യേണ്ടെന്നും അറിയാത്ത ഒരു അവസ്ഥയില്‍ ആയിപ്പോയി ,,ഞാന്‍ 100 രൂപ അയാള്‍ക്ക് നേരെ നീട്ടി ,,അയാള്‍ പറഞ്ഞു എന്കിട്ടെയും ചേഞ്ച്‌ ഇല്ലപ്പാ,നീയെ വെച്ചിക്കോ,6 രൂപ താനേ പറവല്ലെ ന്നു.

എനിക്കിപ്പോയും അയാളുടെ മുഖം ഓര്‍മയില്ല പക്ഷെ അയാള്‍ എനിക്ക് അന്നും ഇന്ന്നും എന്നെ സഹായിക്കാന്‍ പടച്ചോന്‍ പറഞ്ഞു വിട്ട ഒരു മാലാഖ ആണ്....അതിനു ശേഷം എനിക്ക് പരിജയം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരെയും സഹായിക്കാന്‍ ഒരു മടിയും കാണിക്കാറില്ല ഞാന്‍..,നാം ചെയ്യും നന്മകള്‍ നമുക്കല്ലെങ്കില്‍ നമ്മുടെ അടുത്ത തല്മുരക്കെങ്കിലും ഉപകരിക്കും എന്നാ വിശ്വാസത്തില്‍...

11 comments:

  1. ഗോള്‍ഡന്‍ റൂള്‍:

    മറ്റുള്ളവര്‍ നിങ്ങളോട് എങ്ങെനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അവ്വണ്ണം നിങ്ങള്‍ എല്ലാവരോടും പെരുമാറുക

    ReplyDelete
  2. നാം സാഹയിക്കപ്പെടുമ്പോൾ മാത്രമേ അതിന്റെ വില അറിയൂ

    ReplyDelete
  3. അല്ലേലും ഈ മാലാഹമാര്‍ അങ്ങനാ....

    ഏതു രൂപത്തില്‍ വരുമെന്ന് ഒരു പിടിയും കിട്ടില്ല...

    ReplyDelete
  4. അതെനിക് ഇഷ്ടായിട്ടോ ലിബിച്ചായ

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഞാന്‍ ഇതിനു മുന്പ് ഈ ബ്ലോഗ്‌ ശ്രദ്ധിച്ചിട്ടില്ല.

    വിഷ് യു ഓള്‍ ദി ബെസ്റ്റ്

    ReplyDelete
  7. എടാ..അസലു
    എന്റെ മനസ്സ് എപ്പോഴാ ദൈവം നിനക്ക് തന്നത് !!!
    നല്ല സന്ദേശം............
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  8. സഹായം ആവശ്യമുള്ളപ്പോള്‍ കിട്ടുന്ന സഹായത്തിന്റെ വില വാക്കുകള്‍ക്കതീതമാണ്

    ReplyDelete
  9. NEGAL ORALEY SAHAYECHAL.. NEGALEY SAHAYEKKAN ALLAHU VREY ORALEY NEYAMEKKUMMM..\

    ReplyDelete