ഇത് നടക്കുന്നത് വളരെ മുന്പാണ് ശരിക്കും പറഞ്ഞാൽ ഒരു ഇരുപതിയഞ്ചു വര്ഷങ്ങള്ക്ക് മുൻപ്,ഞാൻ അന്ന് സ്കൂളിൽ പോകാൻ തുടങ്ങിട്ടെ ഉള്ളൂ,,,അടുത്തുള്ള അച്ചം വീട്ടിൽ എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ,
വീട്ടിൽ നന്നേ വികൃതിയായിരുന്ന എന്‍റെ അനിയനെ ചില ദിവസങ്ങളിൽ ഉമ്മ എന്‍റെ കൂടെ സ്കൂളിൽ വിടും,അവിടെ എന്‍റെ ക്ലാസ്സിൽ മിണ്ടാതെ ഇരുന്നോളും,മറ്റുള്ള എല്ലാ കുട്ടികള്ക്കും വല്യ കാര്യോം ആയിരുന്നു,അവരുടെ കൂടെ കളിയും വഴക്കും ഒക്കെയായി അവൻ അങ്ങ് കഴിയും.
അന്നും അവൻ എന്‍റെ കൂടെ സ്കൂളിൽ വന്നിരുന്നു,ഉച്ചക്കു വീട്ടിൽ പോയി ചോറും കഴിച്ചു പെട്ടെന്ന് സ്കൂളിൽ തിരിച്ചെത്തി രണ്ടാളും,കളിക്കാനുള്ള തിടുക്കം തന്നെ കാരണം,..ഞാൻ സ്കൂൾ മുറ്റത്ത് കളിച്ചു നടക്കുന്നു,,പെട്ടെന്ന് ഏതോ ഒരു കുട്ടി ഓടി വന്നു പറഞ്ഞു നിന്റെ അനിയൻ കുളത്തിൽ വീണു എന്ന്,...
സ്കൂളിന്റെ അടുത്തുള്ള ഒരു പള്ളിയും അതിനോട് അനുബന്ധിച്ചുള്ള കുളവും എന്നും ഉമ്മാക്ക് ഒരു പേടി സ്വപ്നമാണ്,എപ്പോഴും രണ്ടാളോടും പറയും അതിന്റെ അടുത്ത് പോവരുത് എന്ന്,,പക്ഷെ ഇന്ന്,,അവൻ എന്തിനാണോ പോയെ,,അറിയില്ല..
ഞാൻ നിലവിളിച്ചു കൊണ്ട് കുളത്തിന് അടുത്തേക്ക് ഓടി,ചുറ്റിലും കുറെ കുട്ടികൾ നിലവിളിക്കുന്നുണ്ട് ,ഞാൻ വലിയ വായിൽ നിലവിളിച്ചു കൊണ്ട് കുളത്തിന് ചുറ്റും ഓടാൻ തുടങ്ങി,അനിയൻ മുങ്ങുകേം പോങ്ങുകേം ചെയ്യുന്നത് കാണുന്നുണ്ട് ആര്ക്കും നീന്തൽ അറിയില്ല,ടീച്ചർമാർ ആണെങ്കില ഇതൊന്നും കേള്ക്കുന്നുമില്ല...
പെട്ടെന്ന് ആരോ ഒരാൾ കുളത്തിൽ എടുത്തു ചാടുന്നത് കണ്ടു,അയാൾ അനിയനേം പൊക്കി എടുത്തോണ്ട് മേലെ കയറി,അയാളുടെ കാൽ മുട്ടിൽ അവനെ കമഴ്ത്തി കിടത്തി പുറത്തു ഞെക്കാൻ തുടങ്ങി ,അവൻ കുറെ വെള്ളം ചര്‍ദ്ദിച്ചു, അപ്പോഴേക്കും ടീച്ചർമാർ എത്തി,ഒരു മാഷ് അവനെ അങ്ങനെ എടുത്തോണ്ട് ഓടുന്നത് കണ്ടു ,,,
ഞാൻ അപ്പോഴും അവിടെ ഇരുന്നു കരച്ചിൽ തന്നെ,ക്ലാസ്സിൽ നിർത്താതെ കരഞ്ഞിരുന്ന എന്നെ മുതിർന്ന ക്ലാസ്സിലെ ഒരു കുട്ടിയോടൊപ്പം വീട്ടിൽ കൊണ്ടാകി ,,അവിടെ ചെന്നപ്പോ ഉമ്മ ഇരുന്നു കരയുന്നു,,ഞാനും ഉമ്മനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി...
കുറച്ചു കഴിഞ്ഞപ്പോ മാഷും എളാപ്പയും കൂടെ അനിയനേം കൊണ്ട് വീട്ടിൽ തിരിച്ചെത്തി,..കുഴപ്പം ഒന്നും ഇല്ലാന്നും കുറച്ചു വെള്ളം കുടിച്ചു എന്നെ ഉള്ളൂ എന്നും പറഞ്ഞു,
പിന്നീടാണ് അവൻ പറഞ്ഞത് കൂടെയുള്ള ആരോ കുളത്തിൽ ചമ്മി എടുക്കാൻ ഇറങ്ങി അത് കൊണ്ട് മീശ വെച്ച് മറ്റുള്ളവരെ പേടിപ്പിക്കാൻ,ഇത് കണ്ടു പുള്ളിം ഇറങ്ങി,,കുനിഞ്ഞപ്പോ വെള്ളത്തിലേക്ക് മറിഞ്ഞു വീണു,,,..
രക്ഷപെടുത്താൻ തുള്ളിയ ആൾ അടുത്തുള്ള വീട്ടിൽ കല്പ്പണിക്ക് വന്ന തമിഴൻ ആയിരുന്നു എന്നും,മകനെ രക്ഷിച്ചതിന് കാശ് വേണം എന്നും പറഞ്ഞു ഉപ്പാക്ക് അയാള് കത്തയച്ചു എന്നൊക്കെ പിന്നീട് ആരൊക്കെയോ പറഞ്ഞറിഞ്ഞു...
ഇന്നും നെഞ്ചിൽ ഒരു ഞെട്ടൽ ആണ് അത് ആലോചിക്കുമ്പോ..
**ചമ്മി---കുളത്തിൽ കാണുന്ന പായൽ
gulf manorama