സ്നേഹം ....


തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് എന്ന് പറഞ്ഞതെത്ര ശരി,
ഒരു കടലോളം എന്‍ സ്നേഹം തന്നിട്ടുമെന്തേ ഒരു കടുക് മണിയോളമെങ്കിലും
എനിക്ക് തിരിച്ചു തരാത്തൂ...
ഞാന്‍ നീയാണെന്ന സത്യം എന്തേ മനസിലാക്കാത്തൂ സഖീ..
നീയില്ലാത്ത നിമിഷങ്ങള്‍ വര്‍ഷങ്ങളായി ,
നിന്നെ ഞാന്‍ ഇത്രമേല്‍ സ്നേഹിചിരുന്നു  എന്നറിഞ്ഞ നിമിഷങ്ങള്‍
നഷ്ടമായി എനിക്കെന്‍  ജീവിതത്തിന്‍ പകുതി ഭാഗം നീയില്ലാതെ!!

അറിയുന്നുവോ നീ സഖീ എന്‍ മനം തുടിക്കുന്നു നിനക്കായ്‌
ഹൃദയം തുറന്നു കാണിച്ചിട്ടും എന്തെ മനസിലാക്കാതൂ
നിന്റെ  വാശിയില്‍ നഷ്ടപെടും നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ വിലയാണ്
 എന്നെന്തേ മനസിലാക്കാതൂ..... ,


ഒരിളം തെന്നല്‍ പോലെ നിന്‍ മന്ദഹാസം തെളിയുന്നിതെന്‍ മനസ്സില്‍ ,,,
നിദ്രാ വിഹീന രാത്രികളില്‍ എനിക്ക് കൂട്ടുമത് മാത്രം..
നിന്‍ നിശ്വാസമില്ലാതെ നിന്‍ ഗന്ധമില്ലാതെ നിന്‍ തലോടല്‍ ഇല്ലാതെ
നിദ്രാ ദേവി പോലും വരുന്നില്ലയെന്നരികെ!!!
2 comments:

  1. "'สาระ ความรู้ อัพเดทก่อนไม่ตกเทรนด์>> WELCOME TO REVIEWS"

    ReplyDelete