ഇത് നടക്കുന്നത് വളരെ മുന്പാണ് ശരിക്കും പറഞ്ഞാൽ ഒരു ഇരുപതിയഞ്ചു വര്ഷങ്ങള്ക്ക് മുൻപ്,ഞാൻ അന്ന് സ്കൂളിൽ പോകാൻ തുടങ്ങിട്ടെ ഉള്ളൂ,,,അടുത്തുള്ള അച്ചം വീട്ടിൽ എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ,
വീട്ടിൽ നന്നേ വികൃതിയായിരുന്ന എന്‍റെ അനിയനെ ചില ദിവസങ്ങളിൽ ഉമ്മ എന്‍റെ കൂടെ സ്കൂളിൽ വിടും,അവിടെ എന്‍റെ ക്ലാസ്സിൽ മിണ്ടാതെ ഇരുന്നോളും,മറ്റുള്ള എല്ലാ കുട്ടികള്ക്കും വല്യ കാര്യോം ആയിരുന്നു,അവരുടെ കൂടെ കളിയും വഴക്കും ഒക്കെയായി അവൻ അങ്ങ് കഴിയും.
അന്നും അവൻ എന്‍റെ കൂടെ സ്കൂളിൽ വന്നിരുന്നു,ഉച്ചക്കു വീട്ടിൽ പോയി ചോറും കഴിച്ചു പെട്ടെന്ന് സ്കൂളിൽ തിരിച്ചെത്തി രണ്ടാളും,കളിക്കാനുള്ള തിടുക്കം തന്നെ കാരണം,..ഞാൻ സ്കൂൾ മുറ്റത്ത് കളിച്ചു നടക്കുന്നു,,പെട്ടെന്ന് ഏതോ ഒരു കുട്ടി ഓടി വന്നു പറഞ്ഞു നിന്റെ അനിയൻ കുളത്തിൽ വീണു എന്ന്,...
സ്കൂളിന്റെ അടുത്തുള്ള ഒരു പള്ളിയും അതിനോട് അനുബന്ധിച്ചുള്ള കുളവും എന്നും ഉമ്മാക്ക് ഒരു പേടി സ്വപ്നമാണ്,എപ്പോഴും രണ്ടാളോടും പറയും അതിന്റെ അടുത്ത് പോവരുത് എന്ന്,,പക്ഷെ ഇന്ന്,,അവൻ എന്തിനാണോ പോയെ,,അറിയില്ല..
ഞാൻ നിലവിളിച്ചു കൊണ്ട് കുളത്തിന് അടുത്തേക്ക് ഓടി,ചുറ്റിലും കുറെ കുട്ടികൾ നിലവിളിക്കുന്നുണ്ട് ,ഞാൻ വലിയ വായിൽ നിലവിളിച്ചു കൊണ്ട് കുളത്തിന് ചുറ്റും ഓടാൻ തുടങ്ങി,അനിയൻ മുങ്ങുകേം പോങ്ങുകേം ചെയ്യുന്നത് കാണുന്നുണ്ട് ആര്ക്കും നീന്തൽ അറിയില്ല,ടീച്ചർമാർ ആണെങ്കില ഇതൊന്നും കേള്ക്കുന്നുമില്ല...
പെട്ടെന്ന് ആരോ ഒരാൾ കുളത്തിൽ എടുത്തു ചാടുന്നത് കണ്ടു,അയാൾ അനിയനേം പൊക്കി എടുത്തോണ്ട് മേലെ കയറി,അയാളുടെ കാൽ മുട്ടിൽ അവനെ കമഴ്ത്തി കിടത്തി പുറത്തു ഞെക്കാൻ തുടങ്ങി ,അവൻ കുറെ വെള്ളം ചര്‍ദ്ദിച്ചു, അപ്പോഴേക്കും ടീച്ചർമാർ എത്തി,ഒരു മാഷ് അവനെ അങ്ങനെ എടുത്തോണ്ട് ഓടുന്നത് കണ്ടു ,,,
ഞാൻ അപ്പോഴും അവിടെ ഇരുന്നു കരച്ചിൽ തന്നെ,ക്ലാസ്സിൽ നിർത്താതെ കരഞ്ഞിരുന്ന എന്നെ മുതിർന്ന ക്ലാസ്സിലെ ഒരു കുട്ടിയോടൊപ്പം വീട്ടിൽ കൊണ്ടാകി ,,അവിടെ ചെന്നപ്പോ ഉമ്മ ഇരുന്നു കരയുന്നു,,ഞാനും ഉമ്മനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി...
കുറച്ചു കഴിഞ്ഞപ്പോ മാഷും എളാപ്പയും കൂടെ അനിയനേം കൊണ്ട് വീട്ടിൽ തിരിച്ചെത്തി,..കുഴപ്പം ഒന്നും ഇല്ലാന്നും കുറച്ചു വെള്ളം കുടിച്ചു എന്നെ ഉള്ളൂ എന്നും പറഞ്ഞു,
പിന്നീടാണ് അവൻ പറഞ്ഞത് കൂടെയുള്ള ആരോ കുളത്തിൽ ചമ്മി എടുക്കാൻ ഇറങ്ങി അത് കൊണ്ട് മീശ വെച്ച് മറ്റുള്ളവരെ പേടിപ്പിക്കാൻ,ഇത് കണ്ടു പുള്ളിം ഇറങ്ങി,,കുനിഞ്ഞപ്പോ വെള്ളത്തിലേക്ക് മറിഞ്ഞു വീണു,,,..
രക്ഷപെടുത്താൻ തുള്ളിയ ആൾ അടുത്തുള്ള വീട്ടിൽ കല്പ്പണിക്ക് വന്ന തമിഴൻ ആയിരുന്നു എന്നും,മകനെ രക്ഷിച്ചതിന് കാശ് വേണം എന്നും പറഞ്ഞു ഉപ്പാക്ക് അയാള് കത്തയച്ചു എന്നൊക്കെ പിന്നീട് ആരൊക്കെയോ പറഞ്ഞറിഞ്ഞു...
ഇന്നും നെഞ്ചിൽ ഒരു ഞെട്ടൽ ആണ് അത് ആലോചിക്കുമ്പോ..
**ചമ്മി---കുളത്തിൽ കാണുന്ന പായൽ
gulf manorama

വലിയ അപകടത്തില്‍ നിന്ന് അനിയന്‍ അങ്ങനെ രക്ഷപ്പെട്ടു അല്ലേ?
ReplyDeleteതക്കസമയത്ത് രക്ഷകന്‍ വരാത്തതിനാല്‍ എത്രയോ പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്ന് ചിന്തിക്കുമ്പോള്‍ ഈ രക്ഷപ്പെടല്‍ തികച്ചും കാരുണ്യം തന്നെ!
‘ചമ്മി’ എന്താണെന്ന് മനസ്സിലാകാതെയാണ് വായിച്ചത്. അവസാനം കുറിപ്പ് കൊടുത്തതുകൊണ്ട് അര്‍ത്ഥം അറിഞ്ഞു.
This comment has been removed by the author.
ReplyDeleteOUE SCHOOL ACHANN VEDDDDDDDDDDD
ReplyDeleteഹോ.. ദൈവം ചിലപ്പോ തമിഴന്‍റെ രൂപത്തിലും വരും.. ചിലപ്പോ ദക്ഷിണ കൊടുക്കേണ്ടിയും വരും.. എന്തായാലും രക്ഷപെട്ടല്ലോ...
ReplyDelete:)
Deleteനീന്തല് പഠിക്കുന്നത് വരെ എനിക്കുമുണ്ടായിരുന്നു ഈ പേടി .അവസാനം നീന്തൽ പഠിച്ചതും കുളത്തില വെച്ച് തന്നെ
Deleteകുറച്ചു വെള്ളം കുടിച്ചെങ്കിലും അനിയനെ തിരിച്ചു കിട്ടിയല്ലോ... :)
ReplyDeleteചമ്മി എന്ന് ആദ്യായിട്ട് കേള്‍ക്കാട്ടോ
ആള്‍ക്കാര്‍ര്ടെ തെറ്റിദ്ധാരണ മാറ്റാന്‍ ആണ് താഴെ അര്‍ഥം കൊടുത്തതു..
Deleteഅല്ല ഇപ്പൊ രണ്ടിത്തായി ചമ്മിയെന്നും ചളിയെന്നും വായിക്കുന്നു .(ചമ്മി,ചളി എന്നാല്‍ സത്യത്തില്‍ ഇപ്പൊ എന്താ അര്‍ഥം.)
ReplyDeleteഅത് ഞങ്ങളുടെ അവിടെ പറയുന്നതാണ്.. ചമ്മി എന്ന് വെച്ചാല്‍ പായല്‍
Deleteസാരല്ല്യാട്ടോ......... :)
ReplyDelete:)
Deleteരക്ഷപെടുത്താൻ തുള്ളിയ ആൾ അടുത്തുള്ള വീട്ടിൽ കല്പ്പണിക്ക് വന്ന തമിഴൻ ആയിരുന്നു എന്നും,മകനെ രക്ഷിച്ചതിന് കാശ് വേണം എന്നും പറഞ്ഞു ഉപ്പാക്ക് അയാള് കത്തയച്ചു എന്നൊക്കെ പിന്നീട് ആരൊക്കെയോ പറഞ്ഞറിഞ്ഞു..
ReplyDeleteTWIST TWIST :D
Nee athikam twistenda mone..
Deleteനീന്തല്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരിക്കല്‍ ഞാന്‍ മുങ്ങിപോയിട്ടുണ്ട്. അതും ഇന്നും ഭയപ്പെടുത്തുന്ന ഒരു ഓര്‍മ്മയാണ്... വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഞാന്‍ പഠിക്കാന്‍ ഒരുങ്ങുന്നു..
ReplyDeleteനല്ല വിവരണം, അസ്ലൂ!
Njan Padikkan poyappo enne kulathil eduthittu pinne njan poyilla..ennoda kali,...
Deleteഞാൻ ഇതുപോലെ എന്റെ പെങ്ങളുടെ കൂടെ മദ്രസ്സയിൽ പോയിരിക്കുമായിരുന്നു... :)
ReplyDeleteഅല്‍ഹംദുലില്ലാഹ്... ഒന്നുമം പറ്റിയില്ലെല്ലോ...അല്ല ജ്ജ് ഇപ്പോഴേലും നീന്തല്‍ പഠിച്ചോ ....ചുറ്റിലും കറങ്ങി കരഞ്ഞു എന്ന് ...:P
ReplyDeleteNjan padichilla itha..
Deleteഓര്‍മ്മകുറിപ്പുകള്‍ ..നന്നായി അവതരിപ്പിച്ചു
ReplyDeleteആശംസകള്‍
Thank u..
Deleteനീന്തലറിയാത്ത അനിയനും ചേട്ടനും... ഭാഗ്യം ആ തമിഴന്‍ എത്തിയത്. (എനിക്കും നീന്തല്‍ അറിയില്ല , ഭര്‍ത്താവിനു അറിയാം -എന്റെ ചെട്ടായീസിനും അറിയാം. -മകനെ നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങി അവന്‍റെ അച്ഛന്‍.) സത്യത്തില്‍ നമ്മുടെ ഒക്കെ അകാദമിക് കരികുലത്തില്‍ തന്നെ വേണം നീന്തല്‍ ഒരു പാട്യപദ്ധതി ആയി....
ReplyDeleteenikkippozhum ariyilla :P
Deleteചമ്മി :D
ReplyDeleteaaru ?njano padannakkarano?
Deleteപടച്ചോന്റെ കാവല്‍ ഉണ്ടെങ്കില്‍ ആരെങ്കിലും ഒക്കെ രക്ഷിക്കാനായി വരും
ReplyDeletesathyam..
Deleteമലബാര്‍ സൈഡില്‍ , ഇങ്ങനൊരു പ്രയോഗം കൂടിയുണ്ടല്ലേ... ആദ്യമായാണ് കേള്‍ക്കുന്നത്....
ReplyDelete:)
Deleteഓര്‍മ്മയിലൊരു ഞെട്ടല്‍ അല്ലെ?
ReplyDeleteഎഴുത്ത് നന്നായിരിക്കുന്നു.
ചമ്മി,തുള്ളിയ എന്നതിനൊക്കെ ഞങ്ങളുടെ അര്‍ത്ഥം വേറെയാണ്.
ചമ്മി,ചമ്മിപ്പോയി(നാണിച്ചു,നാണിച്ചുപോയി)
തുള്ളിയ(കോമരം തുള്ളല്‍,കലിതുള്ളല്‍ എന്നൊക്കെ പറയും)
ആശംസകള്‍
നന്നായിട്ടുണ്ട് ... എനിക്കും കുളം എന്നൊക്കെ കേൾക്കുമ്പോൾ തന്നെ പേടിയാ .. എന്റെ ഒരു സുഹൃത്തിനെ നഷ്പ്പെട്ടത് ഇങ്ങനെയാ...
ReplyDeleteപിന്നെ "ചമ്മി " - നമുക്കിതൊരു പുതിയ അറിവാട്ടോ .. മലയാള ഭാഷ പിതാവ് ഇത് കേട്ടാൽ ഓടിച്ചിട്ട് അടിക്കും .. ഹി ഹി .. തങ്കപ്പൻ ചേട്ടൻ പറഞ്ഞ പോലെ ഞങ്ങളുടെ നാട്ടിൽ ഇതിന്റെ അർഥം വേറെയാ... ഇപ്പൊ ശരിക്കും ചമ്മിയാ ..
വീണ്ടുവരാം...
സസ്നേഹം,
ആഷിക്ക് തിരൂർ
ചമ്മിക്ക് പായൽ എന്ന് അർത്ഥം പറഞ്ഞ നിനക്ക് 'തുള്ളി'ന്ന് പറഞ്ഞാൽ 'ചാടുക'എന്നാണെന്നും പറയായിരുന്നു :)
ReplyDeleteഇതിനു ശേഷം നീന്തല്‍ പഠിച്ചോ?
ReplyDeleteകുളത്തിലെ പായലിന് ഞങ്ങളുടെ നാട്ടില്‍ പറയുക ചണ്ടി എന്നാണ് :) :)
രസകരമായ അവതരണം .ഇപ്പോള്‍ ഒന്നും എഴുതുന്നില്ലേ?
ReplyDeleteഹാവൂ.
ReplyDeleteഭാഗ്യം രക്ഷിച്ചു!!!
"'วันที่สำคัญทีสุดของผู้หญิง>> วิธีเลือกชุดเจ้าสาวให้เข้ากับรูปร่าง"
ReplyDelete