എയര്‍ഹോസ്റെസ്സ്


ഞാന്‍ ജോലി ചെയ്യുന്നത് ഒരു വിമാന കമ്പനിയില്‍ ആണ്.പൊതുവേ നമ്മുടെ നാട്ടുകാര്‍ക്ക് ഒരു ദുശീലമുണ്ട്,കാണാന്‍ കൊള്ളാവുന്നതും എന്നാല്‍ അവര്‍ക്ക് അപ്രപ്ര്യമായതും ആയ കാര്യങ്ങള്‍ മോശമാണ് അല്ലെങ്കില്‍ കൊള്ളില്ല എന്ന് പറയും.അതെ നമ്മുടെ പണ്ടത്തെ കുറുക്കന്റെ അതെ ദയലോഗ് തന്നെ.
അത് പോലെ ഒരു കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്.ഇന്നും ഞാന്‍ ആരോടെങ്കിലും ഒരു എയര്‍ലൈന്‍സില്‍ ആണ് ജോലി ചെയ്യുന്നത് എന്നും എഞ്ചിനീയറിംഗ് ആണ് ജോലി എന്നും പറഞ്ഞാല്‍ ആദ്യം ചോദിക്കുക ഓഹോ അപ്പൊ എയര്‍ഹോസ്റെസ്സ് മാരോക്കെയായിറ്റ് നല്ല കമ്പനി ആയിരിക്കും ല്ലേ..എന്നാണു.അതിനു ശേഷം ചോദിക്കുന്നത് ഇവിടെ എഴുതാന്‍ നിവൃത്തിയില്ല...
എന്ത് കൊണ്ടാണ് നമ്മള്‍ ഇങ്ങനെ ചിന്തിക്കുന്നത്?അവര്‍ നല്ലോണം മേയ്കപ് ഇട്ടു അല്പം ആധുനിക വസ്ത്രം ധരിക്കുന്നത് കൊണ്ടാണോ?എങ്കില്‍ സുഹൃത്തുക്കളെ അത് അവരുടെ ജോലി അത് ആവ്സ്യപ്പെടുന്നത് കൊണ്ടാണ്.മാന്യമായി വസ്ത്രം ധരിച്ച ചിരിച്ചു കൊണ്ട് നിങ്ങള്ക്ക് ഭക്ഷണം വിളമ്പുന്ന ഒരു ഹോട്ടലില്‍ നിങ്ങള്‍ പിന്നെയും പോകില്ലേ?അത് തന്നെയാണ് ഇവിടെയും നടക്കുന്നത്.എയര്‍ഹോസ്റെസ്സ് മാരാണ് എല്ലാ എയര്‍ലിന്സിനിന്റെയും മുഖം ,ആ മുഖം ഏറ്റവും മനോഹരമായെ ആരും കാണിക്കാന്‍ ആഗ്രഹിക്കൂ..

ഈ മേക്കപ്പ് അഴിച്ചു വച്ച് കഴിഞ്ഞാല്‍ അവരും നമ്മളെ പോലെ സാധാരണ മനുഷ്യരാണ്.എനിക്കറിയാവുന്ന ഹോസ്റെസ്സ് മാരുണ്ട് ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ നല്ല പോടിയരികഞ്ഞിം ചമ്മന്തിം കഴിക്കുന്നവര്‍.., 12 മണിക്കൂര്‍ യാത്രയില്‍ ഉടനീളം ചിരിച്ച മുഖതോടെയല്ലാതെ നമ്മളുടെ അടുക്കല്‍ എപ്പോയെങ്കിലും അവര്‍ വരാറുണ്ടോ?നിങ്ങള്‍ തെറി പറഞ്ഞാല്‍ ചിരിച്ച മുഖ്തോടെയല്ലാതെ തിരിച്ചു വല്ലതും പറയാറുണ്ടോ?അതിനു അര്‍ഥം അവര്‍ക്ക് തെറി അറിയില്ല എന്നും അല്ലെങ്കില്‍ നിങ്ങളെ പേടിച്ചിട്ടാണ് എന്നുമല്ല.അവരുടെ ട്രെയിനിംഗ് ക്ലാസ്സുകളില്‍ അവരെ പഠിപ്പിക്കുന്നത്‌ അതാണ്‌.

ഇത് വായിക്കുന്ന എത്ര പേര്‍ക്കറിയാം ഒരു വിമാന അപകടം ഉണ്ടായാല്‍ നിങ്ങളെ രക്ഷിക്കേണ്ട ആദ്യ ചുമതല ഈ കാബിന്‍ ക്രുവിന്റെതാണ് എന്ന്?ആദ്യം യാത്രക്കാര്‍ എന്നിട്ടേ അവരുടെ ജീവന്‍ നോക്കുള്ളൂ അവര്‍........,നിങ്ങള്‍ക്കൊരു നെഞ്ച് വേദന വന്നാല്‍ ഒരു അറ്റാക്ക്‌ വന്നാല്‍ അതിനും നിങ്ങള്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കേണ്ടതും അവര്‍ തന്നെയാണ്>

ഇനിയെങ്കിലും എന്നെങ്കിലും വിമാന യാത്ര ചെയ്യുമ്പോള്‍ ഓര്‍ക്കുക നിങ്ങളുടെ മുന്നില്‍ ഭക്ഷണവും മദ്യവും വിളമ്പുന്നത് നിങ്ങള്‍ക്കുള്ളത്‌ പോലെ വേറെ ആരുടെയെങ്കിലും മകളോ സഹോദരിയോ ആയിരക്കും എന്ന്......

11 comments:

 1. ഇതിനു നാം ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ! ഒരു പക്ഷെ നമ്മുടെ സമൂഹത്തിന്റെ കാഴ്ചയുടെ പ്രശനമായിരിക്കാം..സിനിമാ നടികള്‍ ,നേഴ്സുമാര്‍ എയര്‍ ഹോസ്റ്റെസ് അങ്ങിനെ നീളുന്നു മനുഷ്യരുടെ വികലമായ ക്ഴയുടെ പതിപ്പുകള്‍ . ഒരു പരിതിവരെ ഈ മേഖലകളിലെ ചിലര്‍ മോശക്കാര്‍ അതിന്‍ കാരണക്കാര്‍ ആയിട്ടുണ്ടാവാം.
  നന്ദി...നല്ല ഓര്‍മപ്പെടുത്തലുകള്‍ക്ക്
  ആശംസകള്‍
  അസ്രുസ്

  ....
  ...
  ..ads by google! :
  ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/

  ReplyDelete
 2. വായിച്ചു.ഇഷ്ടമായി,പോക്കറ്റടിക്കാരന്‍റെ ഒരുകണ്ണ്‍ എപ്പോയും തന്‍റെ പോക്കറ്റില്‍ തന്നെയായിരിക്കും

  ReplyDelete
 3. good .
  ithu malayaalikalkkanu kooduthal ennu thonnunnu. pennine CHARAKK aakkiyathinte baagamaayi kandaal mathi. swantham friendsine parayumbol namukk ithu thirichariyaam.
  njaan aadyamaayaanu ivide vannath. good post.

  ReplyDelete
 4. നല്ല ഒരു വിഷയം പോസ്റ്റ് ചെയ്തതിന് അനുമോദനങ്ങള്‍

  ReplyDelete
 5. ഓര്‍ക്കുക നിങ്ങളുടെ മുന്നില്‍ ഭക്ഷണവും മദ്യവും വിളമ്പുന്നത് നിങ്ങള്‍ക്കുള്ളത്‌ പോലെ വേറെ ആരുടെയെങ്കിലും മകളോ സഹോദരിയോ ആയിരിക്കും എന്ന്......

  അങ്ങനെ എല്ലാരും ഓര്‍ത്തിരുന്നെങ്കില്‍...സ്ത്രീപീഡനങ്ങള്‍ പത്രത്താളുകളിലെ സ്ഥിരം പംക്തി ആവില്ലായിരുന്നല്ലോ..

  ReplyDelete
 6. പലപ്പോഴും പലരും മറന്നു പോകുന്ന വസ്തുത തന്നെയാണ് ഇത്. നമുക്ക് മുന്നിലുള്ളത് നമ്മെ പോലെ വേറെ അരുടെയ്നെകിലും മകളോ സഹോദരിയോ ആണ് എന്നാ വസ്തുത
  അല്ല എന്തിനു അധികം പര്യുന്നുവല്ലേ .. മുന്നിലുള്ളത് സ്വന്തം മകളോ സഹോദരിയും ആണ് എന്ന് വരെ മറക്കുന്നവരും നമുക്കിടയില്‍ തന്നെയുണ്ടല്ലോ ...ഈശ്വരോ രക്ഷതു ..പടച്ചോന്‍ കാക്കട്ടെ

  ReplyDelete
  Replies
  1. ഈശ്വരോ രക്ഷതു ..പടച്ചോന്‍ കാക്കട്ടെ

   Delete