കുളം ഒരു ഭയം...

ഇത് നടക്കുന്നത് വളരെ മുന്പാണ് ശരിക്കും പറഞ്ഞാൽ ഒരു ഇരുപതിയഞ്ചു വര്ഷങ്ങള്ക്ക് മുൻപ്,ഞാൻ അന്ന് സ്കൂളിൽ പോകാൻ തുടങ്ങിട്ടെ ഉള്ളൂ,,,അടുത്തുള്ള അച്ചം വീട്ടിൽ എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ,

വീട്ടിൽ നന്നേ വികൃതിയായിരുന്ന എന്‍റെ അനിയനെ ചില ദിവസങ്ങളിൽ ഉമ്മ എന്‍റെ കൂടെ സ്കൂളിൽ വിടും,അവിടെ എന്‍റെ ക്ലാസ്സിൽ മിണ്ടാതെ ഇരുന്നോളും,മറ്റുള്ള എല്ലാ കുട്ടികള്ക്കും വല്യ കാര്യോം ആയിരുന്നു,അവരുടെ കൂടെ കളിയും വഴക്കും ഒക്കെയായി അവൻ അങ്ങ് കഴിയും.

അന്നും അവൻ എന്‍റെ കൂടെ സ്കൂളിൽ വന്നിരുന്നു,ഉച്ചക്കു വീട്ടിൽ പോയി ചോറും കഴിച്ചു പെട്ടെന്ന് സ്കൂളിൽ തിരിച്ചെത്തി രണ്ടാളും,കളിക്കാനുള്ള തിടുക്കം തന്നെ കാരണം,..ഞാൻ സ്കൂൾ മുറ്റത്ത്‌ കളിച്ചു നടക്കുന്നു,,പെട്ടെന്ന് ഏതോ ഒരു കുട്ടി ഓടി വന്നു പറഞ്ഞു നിന്റെ അനിയൻ കുളത്തിൽ വീണു എന്ന്,...

സ്കൂളിന്റെ അടുത്തുള്ള ഒരു പള്ളിയും അതിനോട് അനുബന്ധിച്ചുള്ള കുളവും എന്നും ഉമ്മാക്ക് ഒരു പേടി സ്വപ്നമാണ്,എപ്പോഴും രണ്ടാളോടും പറയും അതിന്റെ അടുത്ത് പോവരുത് എന്ന്,,പക്ഷെ ഇന്ന്,,അവൻ എന്തിനാണോ പോയെ,,അറിയില്ല..

ഞാൻ നിലവിളിച്ചു  കൊണ്ട് കുളത്തിന് അടുത്തേക്ക് ഓടി,ചുറ്റിലും കുറെ കുട്ടികൾ നിലവിളിക്കുന്നുണ്ട് ,ഞാൻ വലിയ വായിൽ നിലവിളിച്ചു  കൊണ്ട് കുളത്തിന് ചുറ്റും ഓടാൻ തുടങ്ങി,അനിയൻ മുങ്ങുകേം പോങ്ങുകേം ചെയ്യുന്നത് കാണുന്നുണ്ട് ആര്ക്കും നീന്തൽ അറിയില്ല,ടീച്ചർമാർ ആണെങ്കില ഇതൊന്നും കേള്ക്കുന്നുമില്ല...

പെട്ടെന്ന് ആരോ ഒരാൾ കുളത്തിൽ എടുത്തു ചാടുന്നത് കണ്ടു,അയാൾ അനിയനേം പൊക്കി എടുത്തോണ്ട് മേലെ കയറി,അയാളുടെ കാൽ മുട്ടിൽ അവനെ കമഴ്ത്തി കിടത്തി പുറത്തു ഞെക്കാൻ  തുടങ്ങി ,അവൻ കുറെ വെള്ളം ചര്‍ദ്ദിച്ചു, അപ്പോഴേക്കും ടീച്ചർമാർ എത്തി,ഒരു മാഷ്‌ അവനെ അങ്ങനെ എടുത്തോണ്ട് ഓടുന്നത് കണ്ടു ,,,

ഞാൻ അപ്പോഴും അവിടെ ഇരുന്നു കരച്ചിൽ തന്നെ,ക്ലാസ്സിൽ നിർത്താതെ കരഞ്ഞിരുന്ന എന്നെ മുതിർന്ന ക്ലാസ്സിലെ ഒരു കുട്ടിയോടൊപ്പം വീട്ടിൽ കൊണ്ടാകി ,,അവിടെ ചെന്നപ്പോ ഉമ്മ ഇരുന്നു കരയുന്നു,,ഞാനും ഉമ്മനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി...

കുറച്ചു കഴിഞ്ഞപ്പോ മാഷും എളാപ്പയും കൂടെ അനിയനേം കൊണ്ട് വീട്ടിൽ തിരിച്ചെത്തി,..കുഴപ്പം ഒന്നും ഇല്ലാന്നും കുറച്ചു വെള്ളം കുടിച്ചു എന്നെ ഉള്ളൂ എന്നും പറഞ്ഞു,
പിന്നീടാണ് അവൻ പറഞ്ഞത് കൂടെയുള്ള ആരോ കുളത്തിൽ ചമ്മി എടുക്കാൻ ഇറങ്ങി അത് കൊണ്ട് മീശ വെച്ച് മറ്റുള്ളവരെ പേടിപ്പിക്കാൻ,ഇത് കണ്ടു പുള്ളിം ഇറങ്ങി,,കുനിഞ്ഞപ്പോ വെള്ളത്തിലേക്ക്‌ മറിഞ്ഞു വീണു,,,..

രക്ഷപെടുത്താൻ തുള്ളിയ ആൾ അടുത്തുള്ള വീട്ടിൽ കല്പ്പണിക്ക് വന്ന തമിഴൻ ആയിരുന്നു എന്നും,മകനെ രക്ഷിച്ചതിന് കാശ് വേണം എന്നും പറഞ്ഞു ഉപ്പാക്ക് അയാള് കത്തയച്ചു എന്നൊക്കെ പിന്നീട് ആരൊക്കെയോ പറഞ്ഞറിഞ്ഞു...

ഇന്നും നെഞ്ചിൽ ഒരു ഞെട്ടൽ ആണ് അത് ആലോചിക്കുമ്പോ..



**ചമ്മി---കുളത്തിൽ കാണുന്ന പായൽ 
gulf manorama

സുരക്ഷിതത്വം,


എന്തോ നിലത്തു വീണുടയുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റതു ,അതിനു പിന്നാലെ അച്ഛന്റെ   ശബ്ദം കേട്ടു,,,
നീയെന്നെ ഭ്രാന്തന്‍ ആക്കിയെ അടങ്ങൂ ഇല്ലെ???!!
അമ്മ ഉറക്കെ പറേന്നത്‌ കേട്ടൂ
 ഇനിയെന്ത് ആവാന ഇപ്പൊ തന്നെ ആണല്ലോന്നു.!!!!

അതിനു മറുപടി എന്റെ മുന്നില്‍ വന്നു വീണു,എന്റെ പാവ ,,ബട്ടന്‍ ഞെക്കിയാല്‍ പാട്ട് പാടി തലേം കയ്യും ആട്ടുന്ന പാവ,,അതിന്റെ തല വേറെ കൈ വേറെ കിടക്കുന്നു,ഞാന്‍ ആകെ പേടിച്ചരണ്ടു,ഞാന്‍ വീഴാതിരിക്കാന്‍ വെച്ച തലയണയുടെ മേലെ കയറി ഞാന്‍ ആ പാവയുടെ മുഖത്ത് നോക്കി,കണ്ണുകള്‍ അടഞ്ഞിരുന്നു,

ഞാന്‍ പതുക്കെ കിടക്കയില്‍ ഇരുന്നു,സാധാരണ ഉറക്കം കഴിഞ്ഞാല്‍ കരച്ചിലോടെയാ  എഴുന്നേല്‌ക്കുന്നെ ,, അപ്പോഴാ അമ്മയും അച്ഛനും  ഓടി വരുന്നേ..ഇന്ന് പക്ഷെ എനിക്ക് കരയാന്‍ പോലും പേടിയായി,,ഞാന്‍ കരഞ്ഞാല്‍ എന്നെയും  ഇതുപോലെ എടുത്ത് എറിഞ്ഞാലോ?


കുറച്ചു കഴിഞ്ഞപ്പോ ശബ്ദം ഒക്കെ നിലച്ചു,അച്ഛന്‍   എന്റെ അടുത്ത് വന്നു ,,
അച്ച്ചെടെ മോള്‍ എഴുന്നെറ്റാരുന്നോ?പേടിച്ചു പോയോ?
എന്നൊക്കെ ചോദിച്ചു,ഞാന്‍ ഓടി അച്ഛന്റെ   നെഞ്ചില്‍ കേറി,,

അച്ഛനാണോ   തെറ്റ് ചെയ്തെ അല്ല അമ്മയാണോ തെറ്റ് ചെയ്തെ എന്നെനിക്കറീല്ല,പക്ഷെ   അച്ഛന്റെ നെഞ്ചില്‍ തല ചായ്ച്ചു കിടക്കുമ്പോ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥ ലം അതാണെന്ന് എനിക്കറിയാം....

സദാചാര പോലീസ്


ഞാന്‍ +2 വിനു പഠിക്കുമ്പോഴാണ്,രസകരവും എന്നാല്‍ ഒരു പാട് ചിന്തിക്കാനും ഉള്ള ഒരു സംഭവം നടന്നത്,എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു ,ഉണ്ടായിരുന്നു എന്നല്ല ഇപ്പോയും ഉണ്ട്.എന്റെ സഹോദരിയെ പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ അടുത്ത കൂട്ടുകാരി,ഞങ്ങള്‍ നാലാം ക്ലാസ് തൊട്ടു ഒരുമിച്ച പഠിച്ചത്,+2  വിനു വേറെ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയപ്പോ ഞാന്‍ വേറെ സ്കൂളിലാ ചേര്‍ന്നേ എന്നറിഞ്ഞപ്പോ അവിടുന്ന് ടി സി വാങ്ങി ഞാനുള്ള സ്കൂളില്‍ ചേര്‍ന്ന്,,,എപ്പോഴും വിളിക്കും,വീട്ടില്‍ പോവും,ആദ്യം എന്റെ അയല്‍വാസിയായിരുന്നു പിന്നീട് ഇച്ചിരി അകലെ പോയി,,,എന്റെ കുടുംബവും അവളുടെ കുടുംബവും തമ്മില്‍ ഒരു വിടവും  ഇല്ലാരുന്നു,,..,എന്റെ ഉമ്മയും അവളുടെ ഉമ്മയും എപ്പോഴും  ഒരുമിച്ച സ്കൂളില്‍ യോഗങ്ങള്‍ക്ക് ഒക്കെ വരുന്നേ.പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ഒരു പ്രേമ ബന്ധം ഒക്കെ തോന്നിയിട്ടുണ്ടാവം പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെ ഒന്നും ഇല്ലാരുന്നു.

പറഞ്ഞു പറഞ്ഞു ഞാന്‍ കാട് കേറി അല്ലെ,എന്താ സംഭവം എന്ന് വച്ച ഞങളുടെ ഒരു മുസ്ലിം മനജ്മെന്റ്റ് സ്കൂള്‍ ആയിരുന്നു,അപ്പൊ അതിന്റേതായ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ,ടീച്ചര്‍ മാരൊക്കെ സ്ട്രിക്റ്റ് ആയി ഇരിക്കും,ഞങ്ങള്‍ അത് പൊളിക്കും അതായിരുന്നു അവസ്ഥ.ഒരു ദിവസം സ്കൂളിന്റെ ഏറ്റവും മുകളില്‍ വായന മുറിയുണ്ട്,അതിന്റെ വരാന്തയില്‍ നിക്കുമ്പോ എന്റെ ഈ കൂട്ടുകാരി വന്നിട്ട് ചോദിച്ചു "ഡാ!! നിനക്ക് ചോക്ലേറ്റ് വേണോന്നു?",ഞാന്‍ വേണ്ട പറഞ്ഞു,"അത് പറ്റില്ല നീ തിന്നു"എന്നവള്‍,ഞാന്‍ മുഖം വെട്ടിച്ചു കളഞ്ഞു,വരാന്തയ്ക്ക് ഒരു ചെറിയ മതില്‍ പോലെ കെട്ടിയിട്ടുണ്ട് ഞാന്‍ അതിന്റെ മേല്‍ ചാരി നിന്ന് പിന്നിലോട്ടു തലയാകി അവള്‍ക്കു എന്റെ വായില്‍ ചോക്ലേറ്റ് ഇടാന്‍ പറ്റാത്ത രീതിയില്‍ ,,അവള്‍ എന്ത് ചെയ്തു വെച്ച എന്റെ മേലെ ചാരി നിന്ന് ചോക്ലേറ്റ് എന്റെ വായില്‍ ഇട്ടു,അവിടെ ആ പ്രശ്നം തീര്‍ന്നു,

ക്ലാസ് തുടങ്ങി,കുറച്ചു കഴിഞ്ഞപ്പോ  പ്യൂണ്‍ വന്നു പറഞ്ഞു ആ കുട്ടീനെ സ്റ്റാഫ്‌ റൂമില്‍ വിളിക്കുന്നു എന്ന്,അവള്‍ പോയി,കുറച്ചു കഴിഞ്ഞപ്പോ അവള്‍ കരഞ്ഞോണ്ട് വരുന്നു,ക്ലാസ് നടക്കുന്നത് കൊണ്ട് ഒന്നും ചോദിയ്ക്കാന്‍ പറ്റില്ല,,അപ്പോഴേക്കും
എന്നേം വിളിപ്പിച്ചു സ്റ്റാഫ്‌ റൂമിലോട്ട്.അവിടെ ചെന്നപ്പോ ഒരു വിധം പുലി സാരെന്മാരോക്കെ ഒരു തരാം ദഹിപ്പിക്കുന്ന നോട്ടത്തോടെ അവിടെ ഇരിക്കുന്നുണ്ട് .
ഞാന്‍ ഒരു പ്രശ്നോമില്ലാതെ കൂളായിട്ട്‌ കേറി ചെന്ന്,അറബി വിഷയം എടുക്കുന്ന സര്‍ ചാടി കാടിക്കാന്‍ തുടങ്ങി ,,,അയാളും  ഞാനുമായിട്ട് ഒരു പ്രശ്നോമില്ലാലോ  പടച്ചോനെ? മലയാളം ആണല്ലോ എന്റെ സെക്കന്റ്‌ ലാംഗ്വേജ് എന്നൊക്കെ ഓര്‍ത്ത് നിക്കുമ്പോഴാ  ആ ചോദ്യം വന്നത് നീയെന്താട കൊള്ലെജിലെ റോമിയോ ആണോ?ഞാന്‍ അപ്പടിയേ ഷോക്കയിട്ടെന്‍!!!!! ഇയാള് എന്ത് കുന്ത പറേന്നെ എന്ന്?
നീ പ്രേമിക്കാനോ വരുന്നേ പഠിക്കണോ?അല്ലേലും ക്ലാസ്സില്‍ ഇരിക്കാനല്ല അവന്റെ ശ്രദ്ദ ;കിട്ടിയ അവസരത്തില്‍ ഫിസിക്സ്‌ ടീച്ചറുടെ ഒരു ഗോള്‍ ,പിന്നെ എനിക്കൊന്നും ഓര്‍മയില്ല ,,അവസാനം നാളെ രക്ഷിതാവിനെ വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയ മതി രണ്ടു പേരും എന്നും പറഞ്ഞു വിട്ടു.

വൈകുന്നേരം വീട്ടില്‍ പോകുന്ന വഴി ഞാനും അവളും ജീവിതത്തില്‍ ആദ്യമായി മിണ്ടാതെ സ്കൂളില്‍ നിന്ന് ഇറങ്ങി,,,വീട്ടില്‍ ചെന്ന് ഉമ്മാനോട് കാര്യം പറഞ്ഞു അപ്പോയഴെക്കും അവളുടെ ഉമ്മ വീടിലോട്ടു വിളിച്ചു,കുറെ നേരം അവര്‍ എന്തൊക്കെയോ സംസാരിച്ചു,ഞങ്ങള്‍ നാളെ വരാം എന്ന് പറഞ്ഞു .

പിറ്റേന്നു രാവിലെ ഭയങ്കര ടെന്‍ഷന്‍ അടിചോണ്ടാ സ്കൂളില്‍ പോയെ,രണ്ടു ഉമ്മാസും കൂടി എന്താ പറയന്നു അറില്ലലോ,രണ്ടാളും എന്തായാലും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യില്ലാന്ന് ഉറപ്പാണ്,കാരണം അവര്‍ക്ക് പ്രധാനം പഠിപ്പാന്,അങ്ങനെ ആ നിമിഷം സമാഗതമായ്,അസ്ലുനേം,, എന്റെ കൂട്ടുകാരിനേം വിളിക്കുന്നു എന്ന് മെമോ വന്നോ,ഞങ്ങള്‍ രണ്ടു പേരും തലയും താഴ്ത്തി പുറത്തേക്കു നടന്നു വെറുതെ ഇടം കണ്ണിട്ടു നോക്കിയപ്പോ ക്ളാസ്സ് മുഴുവന്‍ ഒരു മാതിരി അറക്കാന്‍ കൊണ്ട് പോകുന്ന ആടുകളെ നോക്കുന്ന ഒരു ലുക്ക്‌ ...

അവിടെ ചെന്നപ്പോ രണ്ടു ഉമ്മാസും അവിടെ ഇരിക്കുന്നു,അറബി സര്‍ തന്നെ പുലി! എടുത്തു പെടപ്പിക്ക്കയാണ് ,,ഇവരെ നിങ്ങള്‍ ഇങ്ങോട്ട അയച്ചത് പഠിക്കാനോ അതോ പ്രേമിക്കാനോ,എന്ത് തോന്ന്യസോം ആവാം എന്നാണോ?ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചാല്‍ ഇംഗ്ലീഷ് സംസ്കാരം വേണോ,,എന്നൊക്കെ....ഉമ്മാസ് ഒന്നും മിണ്ടുന്നില്ല,,,കേട്ട് നിക്കുക,ഞങ്ങളുടെ തല പിന്നേം താണു,ഞങ്ങള്‍ എന്തോ വല്യ തെറ്റ് ചെയ്തു എന്ന് ഞങ്ങള്‍ക്കും തോന്നിത്തുടങ്ങി.അവസാനം അറബി സാര്‍ നിര്‍ത്തി.
അപ്പോഴേക്കും എന്റെ കൂട്ടുകാരിടെ ഉമ്മ ചോദിച്ചു,സാര്‍ ഇത്ര മാത്രം പറയാന്‍ ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ?
സാര്‍ തലേ ദിവസം നടന്ന കാര്യം വിവരിച്ചു കൊടുത്തു!

ഉടനെ മ്മടെ ഉമ്മ അതിനിപ്പോ എന്താ?ഒരു ചോക്ലേറ്റ് അവള്‍ അവനു വായില്‍ ഇട്ടു കൊടുത്തു,,ഇവിടെ ചോക്ലേറ്റ് തിന്നാന്‍ പാടില്ലേ?
അതല്ല അവള്‍ അവന്റെ മേലെ കിടന്നിട്ടാണ് ഇട്ടു കൊടുത്തതെന്ന് അറബി സാര്‍,

എന്റെ പോന്നു സാറേ സാര്‍ ഇവരെ ഇപ്പൊ ഒരു കൊല്ലമായല്ലേ ഉള്ളൂ കാണാന്‍ തുടങ്ങിട്ട്,ഞങ്ങള്‍ ഇവരെ രണ്ടിനേം രണ്ടു ഉക്കത് വച്ചിട്ട പോറ്റിയെ,അസല് എന്റെ മൂത്ത മോനും ഇത് മൂത്ത മോളും,സാറിന്റെ മനസ്സില്‍ വേണ്ടാത്ത ചിന്തകള്‍ ഉള്ളതിന് ഞങ്ങടെ മക്കള്‍ എന്ത് പെഴച്ചു,അവരെ ഞങ്ങള്‍ അങ്ങെയല്ല പോറ്റിയെ,എന്റെ കൂട്ടുകാരിടെ ഉമ്മ കത്തി കേറാന്‍ തുടങ്ങി,

എനിക്ക് ഇച്ചിരി ആവേശം കേറാന്‍ തുടങ്ങി ഇത് കേട്ടപ്പോ തല മെല്ലെ ഉയരാന്‍ തുടങ്ങി അറബി സാറിന്റെ മുഖതോട്ടു നോക്കിയപ്പോ പണ്ടേ കഷണ്ടിയായ തല തിളങ്ങുന്നു വിയര്‍പ്പു കൊണ്ട്,,സാര്‍ മിണ്ടുന്നില്ല,രണ്ടു ഉമ്മാസും വിടാന്‍ ഭാവമില്ല,,മറ്റുള്ള സാറന്മാരും ആകെ ഷോക്ക് ആയിട്ടിരിക്കുവ,,,അവസാനം നിങ്ങളെ പോലെയുള്ള സാറന്മാരാ കുട്ടികളെ വഴി തെറ്റിക്കുന്നെ എന്നും കൂടി പറഞ്ഞ്പ്പോയെക്കും സാറ് കരയും എന്നായി,...

അവസാനം ന്റെ ഉപ്പാന്റെ ഒരു സുഹൃത്ത് സാര്‍ വന്നു പറഞ്ഞു സാരമില്ല ഇവര്‍ രണ്ടു പേരും നല്ല കുട്ടികളാണ്,നമുക്ക് ഇത് ഇവിടെ നിര്‍ത്താം എന്ന്.അങ്ങനെ ഞങ്ങള്‍ വീണ്ടും പഴയത് പോലെ തന്നെയായി,,പിന്നെ ഈ സാര്‍ ഞങ്ങളെ കണ്ടാല്‍ ടിം തല താഴ്തിയെ നടക്കൂ..

അന്ന് എനിക്ക് ഇതിന്റെ സീരിയസ്നെസ്സ് മനസിലായിട്ടില്ലരുന്നു,ഇപ്പൊ ആലോചിക്കുമ്പോ സാറിനെ ഒരു തരാം സദാചാര പോലിസ് ആയിട്ടാ തോന്നുന്നേ,

1) വേറെ രണ്ടു കുട്ടികളും ആയിരുന്നെങ്കി ചിലപ്പോ ഇതിനു ശേഷം പ്രേമം തുടങ്ങിയേനെ

2 ) ഞങ്ങളുടെ രക്ഷിതാകള്‍ ഞങ്ങളുടെ മേല്‍  വച്ചിരിക്കുന്ന വിശ്വാസം അതെത്ര വലുതാണെന്ന് ഞങ്ങക്ക് മനസിലായി,..

3 ) മറ്റു വല്ല രക്ഷിതാവും ആയിരുന്നെങ്കി ഏറ്റവും കുറഞ്ഞത്‌ ആ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം അതോടെ നിന്നേനെ,

മാതാ പിതാ ഗുരു ദൈവം!!!

gulf manorama

മാലാഖ...


ഞാന്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന സമയം,വടകരയില്‍ നിന്നു രാത്രി 10 മണിക്ക് ബസ്‌ കേറിയാല്‍ രാവിലെ 3 -4 മണിയാവുമ്പോ കോളേജിന്റെ മുന്നില്‍ എത്തും,പൈസ കൂടുതല്‍ കൊടുത്താലും കോളേജിന്റെ മുന്നില്‍ ഇറങ്ങാം എന്നുള്ളത് കൊണ്ടാണ് അതില്‍ പോകുന്നത്,കാരണം കോയമ്പത്തൂര്‍ പാതിരാത്രികള്‍ ഭയാനകം ആണ്,റൌഡികളും സാമൂഹ്യ വിരുദ്ദരും അഴിഞ്ഞാടുന്ന സ്ഥലം,ഒരിക്കെ ഇത് പോലെ വന്നിറങ്ങിയപ്പോ ഒരു റൌഡി യുടെ മുന്നില്‍ നിന്നും ഊരിപ്പോരാന്‍ 500 രൂപ കൊടുക്കേണ്ടി വന്നു.
ആ സംഭവത്തിനു ശേഷം എനിക്ക് ഭയങ്കര പേടിയായിരുന്നു.അന്നും അതുപോലെ വടകരയില്‍ നിന്ന് ബസ്‌ കേറി,ബസിലെ കിളിയോട് കോളേജിന്റെ പേരും സ്റൊപും പറഞ്ഞു കൊടുത്തു,എന്നെ വിളിക്കാനും,ഞാന്‍ കിടന്നു ഉറങ്ങി.
ഉക്കടം ഉക്കടം ബസ് സ്ടാന്റ്റ് ഇറങ്ങാന്‍ ഉള്ളവര്‍ ഇറങ്ങൂ എന്ന് കേട്ടപ്പോയ ഞാന്‍ ഞെട്ടി എണീറ്റെ.ഞാന്‍ നോകിയപ്പോയെക്കും കോളേജും കഴിഞ്ഞു ഉക്കടം ബസ് സ്റ്റാന്‍ഡില്‍ എത്തിയിരിക്കുന്നു.അവിടെ ചാടി ഇറങ്ങി.കിളി അവന്റെ ക്ഷമാപണം ഒരു സോറി ല്‍ ഒതുക്കി.
സമയം 4 .30  മണി അതി രാവിലെ,എനിക്കനെങ്കി പേടിയും തണുപ്പും കാരണം മുട്ട് വിറക്കാന്‍ തുടങ്ങി,പതുക്കെ ബസ്‌ സ്ടണ്ടിന്റെ ഉള്ളിലോട്റ്റ് നടന്നു,ആളുകള്‍ കൂടുതല്‍ ഇരുന്നു ഉറങ്ങുന്ന സ്ഥലത്ത് പോയി നിന്നു.ഉറങ്ങാതിരുന്ന ഒരാളോട് അണ്ണാ ഇടയാര്‍ പാലയതുക്ക് ബസ്‌ എപ്പോ എന്ന് ചോദിച്ചു,5 .30 നെ ഉള്ളൂ എന്ന് മറുപടി.ദൈവമേ....

തണുപ്പും പേടിയും കാരണം വിറച്ചു വിറച്ചു അവിടെ ഒരു സ്ഥലത്ത് കൂനിക്കൂടിയിരുന്നു,ഒരു വിധം ബസ്‌ വരുന്നത് വരെ അവിടെ കഴിച്ചു കൂട്ടി ,ആ കിളിയെ എന്റെ കയ്യില്‍ കിട്ടിയിരുനെങ്കില്‍ !!!!

ബസില്‍ ഓടിപ്പിടിച് കേറിയപോ ഇരിക്കാന്‍ പോയിട്ട രണ്ടു കാലു വെക്കാന്‍ പോലും സ്ഥലമില്ല,നിറയെ പച്ചകറികളും മുല്ലയുടെ വൃത്തികെട്ട മണവും.ഒരു സൈഡില്‍ എങ്ങെനെയോ നിന്നു,ടിക്കെറ്റ് എടുക്കാന്‍ കണ്ടക്ടര്‍ വന്നപ്പോ കയ്യില്‍ ആകെ ചില്ലറ എന്ന് പറയാന്‍ ഉള്ളത് മുഴുവന്‍ എന്നി നോക്കി 1 രൂപ കുറവുണ്ട് ,ഞാന്‍ പിന്നെ 100 രൂപ നോട്ട് കൊടുത്തു,""എന്നാ സാര്‍ ഇവളോ കാലയിലെ 100 രൂപ കൊടുത്താല്‍ ഞാന്‍ ചെയിന്ജ് ക്ക് എന്ഘെ പോവെന്‍ സാര്‍"""" എന്ന് അയാള്‍,ഞാന്‍ പറഞ്ഞു അണ്ണാ എന്റെ കയ്യില്‍ ഒരു രൂപ കുറവാണ്,അയാള്‍ക്ക്‌ അതും സമ്മതമല്ല ,

ഞാന്‍ ചുറ്റും കൂടി നിക്കുന്ന രണ്ടു മൂന്ന് പേരോട് ചില്ലറ ഉണ്ടോ എന്ന് ചോദിച്ചു അവരും കൈ മലര്‍ത്തി,ബസ്‌ പാതി വഴി പിന്നിട്ടു,കണ്ടക്ടര്‍ ദേഷ്യപ്പെടാന്‍ തുടങ്ങി,ഞാന്‍ പറഞ്ഞു അണ്ണാ എന്റെ കയ്യില്‍ ഇല്ല എന്താ ചെയ്യാന്‍,അയാള്‍ അവസാനം വിസില്‍ അടിച്ചു ബസ് നിര്‍ത്തി ,,എന്നോട് ഇറങ്ങിക്കോളാന്‍ പറഞ്ഞു ,ഞാന്‍ പുറത്തേക്കു നോക്കി വെളിച്ചം വന്നു തുടങ്ങുന്നേ ഉള്ളൂ...ഒരു മനുഷ്യ ജീവി ഇല്ല,,,ഞാന്‍ അയാളുടെ മുഖത്തേക്ക് ദയനീയമായ് നോക്കി,ഒരു ദാക്ഷിണ്യവും ഇല്ല അയാളുടെ മുഖത്ത്,ഇറങ്ങിയേ തീരു,,

ഞാന്‍ ഇറങ്ങാന്‍ മുന്നോട്ട് നടന്നു അപ്പൊ ഒരാള്‍ എന്റെ കയ്യില്‍ പിടിച്ചു ഒരു പ്രായമുള്ള തമിഴന്‍ ,,നില്ലപ്പാ,എന്നിറ്റ് കണ്ടക്ടറെ വിളിച്ചു പറഞ്ഞു ഡേയ് തമ്പി ഇന്ത പയ്യനും കൂടെ ഒരു ടിക്കെറ്റ് ,,,ഞാന്‍ എന്താ പറയേണ്ടെന്നും ചെയ്യേണ്ടെന്നും അറിയാത്ത ഒരു അവസ്ഥയില്‍ ആയിപ്പോയി ,,ഞാന്‍ 100 രൂപ അയാള്‍ക്ക് നേരെ നീട്ടി ,,അയാള്‍ പറഞ്ഞു എന്കിട്ടെയും ചേഞ്ച്‌ ഇല്ലപ്പാ,നീയെ വെച്ചിക്കോ,6 രൂപ താനേ പറവല്ലെ ന്നു.

എനിക്കിപ്പോയും അയാളുടെ മുഖം ഓര്‍മയില്ല പക്ഷെ അയാള്‍ എനിക്ക് അന്നും ഇന്ന്നും എന്നെ സഹായിക്കാന്‍ പടച്ചോന്‍ പറഞ്ഞു വിട്ട ഒരു മാലാഖ ആണ്....അതിനു ശേഷം എനിക്ക് പരിജയം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരെയും സഹായിക്കാന്‍ ഒരു മടിയും കാണിക്കാറില്ല ഞാന്‍..,നാം ചെയ്യും നന്മകള്‍ നമുക്കല്ലെങ്കില്‍ നമ്മുടെ അടുത്ത തല്മുരക്കെങ്കിലും ഉപകരിക്കും എന്നാ വിശ്വാസത്തില്‍...

എയര്‍ഹോസ്റെസ്സ്


ഞാന്‍ ജോലി ചെയ്യുന്നത് ഒരു വിമാന കമ്പനിയില്‍ ആണ്.പൊതുവേ നമ്മുടെ നാട്ടുകാര്‍ക്ക് ഒരു ദുശീലമുണ്ട്,കാണാന്‍ കൊള്ളാവുന്നതും എന്നാല്‍ അവര്‍ക്ക് അപ്രപ്ര്യമായതും ആയ കാര്യങ്ങള്‍ മോശമാണ് അല്ലെങ്കില്‍ കൊള്ളില്ല എന്ന് പറയും.അതെ നമ്മുടെ പണ്ടത്തെ കുറുക്കന്റെ അതെ ദയലോഗ് തന്നെ.
അത് പോലെ ഒരു കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്.ഇന്നും ഞാന്‍ ആരോടെങ്കിലും ഒരു എയര്‍ലൈന്‍സില്‍ ആണ് ജോലി ചെയ്യുന്നത് എന്നും എഞ്ചിനീയറിംഗ് ആണ് ജോലി എന്നും പറഞ്ഞാല്‍ ആദ്യം ചോദിക്കുക ഓഹോ അപ്പൊ എയര്‍ഹോസ്റെസ്സ് മാരോക്കെയായിറ്റ് നല്ല കമ്പനി ആയിരിക്കും ല്ലേ..എന്നാണു.അതിനു ശേഷം ചോദിക്കുന്നത് ഇവിടെ എഴുതാന്‍ നിവൃത്തിയില്ല...
എന്ത് കൊണ്ടാണ് നമ്മള്‍ ഇങ്ങനെ ചിന്തിക്കുന്നത്?അവര്‍ നല്ലോണം മേയ്കപ് ഇട്ടു അല്പം ആധുനിക വസ്ത്രം ധരിക്കുന്നത് കൊണ്ടാണോ?എങ്കില്‍ സുഹൃത്തുക്കളെ അത് അവരുടെ ജോലി അത് ആവ്സ്യപ്പെടുന്നത് കൊണ്ടാണ്.മാന്യമായി വസ്ത്രം ധരിച്ച ചിരിച്ചു കൊണ്ട് നിങ്ങള്ക്ക് ഭക്ഷണം വിളമ്പുന്ന ഒരു ഹോട്ടലില്‍ നിങ്ങള്‍ പിന്നെയും പോകില്ലേ?അത് തന്നെയാണ് ഇവിടെയും നടക്കുന്നത്.എയര്‍ഹോസ്റെസ്സ് മാരാണ് എല്ലാ എയര്‍ലിന്സിനിന്റെയും മുഖം ,ആ മുഖം ഏറ്റവും മനോഹരമായെ ആരും കാണിക്കാന്‍ ആഗ്രഹിക്കൂ..

ഈ മേക്കപ്പ് അഴിച്ചു വച്ച് കഴിഞ്ഞാല്‍ അവരും നമ്മളെ പോലെ സാധാരണ മനുഷ്യരാണ്.എനിക്കറിയാവുന്ന ഹോസ്റെസ്സ് മാരുണ്ട് ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ നല്ല പോടിയരികഞ്ഞിം ചമ്മന്തിം കഴിക്കുന്നവര്‍.., 12 മണിക്കൂര്‍ യാത്രയില്‍ ഉടനീളം ചിരിച്ച മുഖതോടെയല്ലാതെ നമ്മളുടെ അടുക്കല്‍ എപ്പോയെങ്കിലും അവര്‍ വരാറുണ്ടോ?നിങ്ങള്‍ തെറി പറഞ്ഞാല്‍ ചിരിച്ച മുഖ്തോടെയല്ലാതെ തിരിച്ചു വല്ലതും പറയാറുണ്ടോ?അതിനു അര്‍ഥം അവര്‍ക്ക് തെറി അറിയില്ല എന്നും അല്ലെങ്കില്‍ നിങ്ങളെ പേടിച്ചിട്ടാണ് എന്നുമല്ല.അവരുടെ ട്രെയിനിംഗ് ക്ലാസ്സുകളില്‍ അവരെ പഠിപ്പിക്കുന്നത്‌ അതാണ്‌.

ഇത് വായിക്കുന്ന എത്ര പേര്‍ക്കറിയാം ഒരു വിമാന അപകടം ഉണ്ടായാല്‍ നിങ്ങളെ രക്ഷിക്കേണ്ട ആദ്യ ചുമതല ഈ കാബിന്‍ ക്രുവിന്റെതാണ് എന്ന്?ആദ്യം യാത്രക്കാര്‍ എന്നിട്ടേ അവരുടെ ജീവന്‍ നോക്കുള്ളൂ അവര്‍........,നിങ്ങള്‍ക്കൊരു നെഞ്ച് വേദന വന്നാല്‍ ഒരു അറ്റാക്ക്‌ വന്നാല്‍ അതിനും നിങ്ങള്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കേണ്ടതും അവര്‍ തന്നെയാണ്>

ഇനിയെങ്കിലും എന്നെങ്കിലും വിമാന യാത്ര ചെയ്യുമ്പോള്‍ ഓര്‍ക്കുക നിങ്ങളുടെ മുന്നില്‍ ഭക്ഷണവും മദ്യവും വിളമ്പുന്നത് നിങ്ങള്‍ക്കുള്ളത്‌ പോലെ വേറെ ആരുടെയെങ്കിലും മകളോ സഹോദരിയോ ആയിരക്കും എന്ന്......