നിസ്സഹായത


നിന്‍ വിഷാദത്തില്‍ പങ്കു ചേരാന്‍ ,നിന്‍ ഏകാന്തതയില്‍ കൂട്ടായിരിക്കാന്‍   കൊതിയുണ്ടേരേയെന്നാലും ഒരു കാഴ്ചക്കാരനായി മാത്രം ഇരിക്കുവാനാണല്ലോ എന്റെ വിധി.
നിന്‍ മുഖം വാടുന്പോയെക്കും ആര്ദ്രമാകുന്നേന്‍ മനം ,
ഒരു ജീവിതം നല്കുവാനില്ല എന്‍ കയ്യില്‍ ,
എന്‍ സൗഹൃദം മാത്രം എന്നിലവശേഷിപ്പൂ നിനക്കായ്‌ !!!

കനലെരിയും നിന്‍ മനസ്സില്‍ ഒരു മഴയായി പെയ്യാന്‍ കൊതിയേറെ ഉണ്ടെന്നാലും എവിടെ നിന്നോ വീശുന്ന കാറ്റെന്നെ ദൂരേക്ക്‌ തള്ളുന്നു!!
തുളുമ്പും നിന്‍ കണ്ണുകള്‍ക്ക് ഒരു തൂവാലയായിരിക്കാന്‍ വെമ്പുന്നിതെന്‍ ഹൃദയം !!!

7 comments:

 1. ന്താ അസ് ലൂ പ്രേമമാ....???

  ReplyDelete
 2. കൊള്ളാം,നീയീ കൂട്ടക്ഷരങ്ങളൊന്ന് ശരിയാക്കി എഴുത്.
  അപ്പൊ പെണ്ണിനത് വായിച്ചാൽ ഇഷ്ടം തോന്നും.
  പ്രണയങ്ങൾ കിളിർക്കട്ടെ,പൂക്കട്ടെ.
  ആശംസകൾ.

  ReplyDelete
 3. വീശുന്ന കാറ്റിൽ പാറി മറയാതിരിക്കട്ടെ ആ തൂവാല.....

  ReplyDelete
 4. തുളുമ്പും നിന്‍ കണ്ണുകള്‍ക്ക് ഒരു തൂവാലയായിരിക്കാന്‍ വെമ്പുന്നിതെന്‍ ഹൃദയം !!!

  കൂടുതൽ വെമ്പല്ലേ

  ReplyDelete