മലാല ഡേ !!!




ഇന്നലെ ,അതായത് 10 / 11  / 12  ലോകം മലാല ദിനം ആയി പ്രഖ്യാപിച്ചു,,..എല്ലാവരും കേട്ടിരിക്കും മലാല യുസുഫ് എന്ന കൊച്ചു പെണ്‍കുട്ടിയെ പറ്റി.
അന്താരാഷ്ട്ര സമൂഹം മൌനത്തിന്റെ മുഖം മൂടിയനിഞ്ഞു തീവ്രവാദത്തിനും താലിബാനുമെതിരെ പോരാടുമ്പോള്‍ ബിബിസി യുടെ ഒരു ബ്ലോഗില്‍ അപരനാമത്തില് സ്വാത് എന്ന പ്രദേശത്ത് നടക്കുന്ന പീഡനങ്ങളും പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസ നിഷേധവും പുറം ലോകത്തിനെ അറിയിക്ക്കുന്നത്,
അതിനു  പകരം  താലിബാന്‍ തീവ്രവാദികളുടെ വെടിയുണ്ടകളാണ് അവള്‍ക്കു സമ്മാനമായി ലഭിച്ചത് ,,ഇപ്പോയും ലണ്ടനിലെ ആശുപത്രിയില്‍ വെന്റിലടരില്‍ കിടക്കുന്ന മലാലയ്ക്ക് നോബല്‍ സമ്മാനം കൊടുക്കണം എന്ന് പറഞ്ഞു ഒരു 30000 പേര്‍ ഒപ്പിട്ട ഒരു നിവേദനം ഐക്യരാഷ്ട്ര സഭയ്ക്ക് കൊടുത്തിരിക്കുന്നത്‌ പാക്കിസ്ഥാനിയോ അഫ്ഘാനിയോ അല്ല,മറിച്ചു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ആണ്.
ഇന്നലെ മലാല ദിനമായി പ്രഖ്യാപിക്കുമ്പോള്‍ ബാന്‍ കി മൂണ്‍ പറഞ്ഞത് ഈ പ്രപഞ്ചത്തിലെ എല്ലാ പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിനു ഉള്ള അവകാശത്തിന്റെ ഒരു പ്രതീകമാണ് മലാല എന്നാണ്.

നമുക്ക് പ്രാര്‍ഥിക്കാം മലാലയുടെ തിരിച്ചു വരവിനായ്,.....

5 comments:

  1. സമൂഹത്തിലെ ചില ആളുകളുടെ സേവനങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്!.അതില്‍ ഒന്നാണ് ഇത് !? ഓര്മ വെച്ചകാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ ഫലസ്തീന്‍ പ്രശനം.അവിടെ ആയിരകണക്കിന് മലാലയമാര്‍ ഉണ്ടായിട്ടുണ്ട് .പക്ഷെ അവര്‍ക്കൊന്നും ഒരു ദിനം ഉണ്ടായതായി തോന്നുന്നില്ല !! ആളില്ലാ വിമാനം ഡോണ്‍ കൊന്നൊടുക്കിയ പൈതങ്ങള്‍ക്ക് പോലും ഒരു ദിനമില്ല...അപ്പോള്‍ ഇതില്‍ ഒരു ലക്ഷ്യമുണ്ട്...മുതല കണ്ണീര്‍ ഉണ്ട്.. അതാണ്‌ നാം കാണാതെ പോവുന്നത് !.അല്ലെങ്കില്‍ ഈ ഒരു നല്ല കാര്യത്തിനു ഞാനും കൂടെ ഉണ്ടാകുമായിരുന്നു .......

    ReplyDelete
  2. എന്റെയും പ്രാര്‍ഥനകള്‍..

    ReplyDelete
  3. I will be looking forward to your next post. Thank you
    https://5f8d7e12f114e.site123.me/ "

    ReplyDelete