സദാചാര പോലീസ്


ഞാന്‍ +2 വിനു പഠിക്കുമ്പോഴാണ്,രസകരവും എന്നാല്‍ ഒരു പാട് ചിന്തിക്കാനും ഉള്ള ഒരു സംഭവം നടന്നത്,എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു ,ഉണ്ടായിരുന്നു എന്നല്ല ഇപ്പോയും ഉണ്ട്.എന്റെ സഹോദരിയെ പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ അടുത്ത കൂട്ടുകാരി,ഞങ്ങള്‍ നാലാം ക്ലാസ് തൊട്ടു ഒരുമിച്ച പഠിച്ചത്,+2  വിനു വേറെ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയപ്പോ ഞാന്‍ വേറെ സ്കൂളിലാ ചേര്‍ന്നേ എന്നറിഞ്ഞപ്പോ അവിടുന്ന് ടി സി വാങ്ങി ഞാനുള്ള സ്കൂളില്‍ ചേര്‍ന്ന്,,,എപ്പോഴും വിളിക്കും,വീട്ടില്‍ പോവും,ആദ്യം എന്റെ അയല്‍വാസിയായിരുന്നു പിന്നീട് ഇച്ചിരി അകലെ പോയി,,,എന്റെ കുടുംബവും അവളുടെ കുടുംബവും തമ്മില്‍ ഒരു വിടവും  ഇല്ലാരുന്നു,,..,എന്റെ ഉമ്മയും അവളുടെ ഉമ്മയും എപ്പോഴും  ഒരുമിച്ച സ്കൂളില്‍ യോഗങ്ങള്‍ക്ക് ഒക്കെ വരുന്നേ.പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ഒരു പ്രേമ ബന്ധം ഒക്കെ തോന്നിയിട്ടുണ്ടാവം പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെ ഒന്നും ഇല്ലാരുന്നു.

പറഞ്ഞു പറഞ്ഞു ഞാന്‍ കാട് കേറി അല്ലെ,എന്താ സംഭവം എന്ന് വച്ച ഞങളുടെ ഒരു മുസ്ലിം മനജ്മെന്റ്റ് സ്കൂള്‍ ആയിരുന്നു,അപ്പൊ അതിന്റേതായ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ,ടീച്ചര്‍ മാരൊക്കെ സ്ട്രിക്റ്റ് ആയി ഇരിക്കും,ഞങ്ങള്‍ അത് പൊളിക്കും അതായിരുന്നു അവസ്ഥ.ഒരു ദിവസം സ്കൂളിന്റെ ഏറ്റവും മുകളില്‍ വായന മുറിയുണ്ട്,അതിന്റെ വരാന്തയില്‍ നിക്കുമ്പോ എന്റെ ഈ കൂട്ടുകാരി വന്നിട്ട് ചോദിച്ചു "ഡാ!! നിനക്ക് ചോക്ലേറ്റ് വേണോന്നു?",ഞാന്‍ വേണ്ട പറഞ്ഞു,"അത് പറ്റില്ല നീ തിന്നു"എന്നവള്‍,ഞാന്‍ മുഖം വെട്ടിച്ചു കളഞ്ഞു,വരാന്തയ്ക്ക് ഒരു ചെറിയ മതില്‍ പോലെ കെട്ടിയിട്ടുണ്ട് ഞാന്‍ അതിന്റെ മേല്‍ ചാരി നിന്ന് പിന്നിലോട്ടു തലയാകി അവള്‍ക്കു എന്റെ വായില്‍ ചോക്ലേറ്റ് ഇടാന്‍ പറ്റാത്ത രീതിയില്‍ ,,അവള്‍ എന്ത് ചെയ്തു വെച്ച എന്റെ മേലെ ചാരി നിന്ന് ചോക്ലേറ്റ് എന്റെ വായില്‍ ഇട്ടു,അവിടെ ആ പ്രശ്നം തീര്‍ന്നു,

ക്ലാസ് തുടങ്ങി,കുറച്ചു കഴിഞ്ഞപ്പോ  പ്യൂണ്‍ വന്നു പറഞ്ഞു ആ കുട്ടീനെ സ്റ്റാഫ്‌ റൂമില്‍ വിളിക്കുന്നു എന്ന്,അവള്‍ പോയി,കുറച്ചു കഴിഞ്ഞപ്പോ അവള്‍ കരഞ്ഞോണ്ട് വരുന്നു,ക്ലാസ് നടക്കുന്നത് കൊണ്ട് ഒന്നും ചോദിയ്ക്കാന്‍ പറ്റില്ല,,അപ്പോഴേക്കും
എന്നേം വിളിപ്പിച്ചു സ്റ്റാഫ്‌ റൂമിലോട്ട്.അവിടെ ചെന്നപ്പോ ഒരു വിധം പുലി സാരെന്മാരോക്കെ ഒരു തരാം ദഹിപ്പിക്കുന്ന നോട്ടത്തോടെ അവിടെ ഇരിക്കുന്നുണ്ട് .
ഞാന്‍ ഒരു പ്രശ്നോമില്ലാതെ കൂളായിട്ട്‌ കേറി ചെന്ന്,അറബി വിഷയം എടുക്കുന്ന സര്‍ ചാടി കാടിക്കാന്‍ തുടങ്ങി ,,,അയാളും  ഞാനുമായിട്ട് ഒരു പ്രശ്നോമില്ലാലോ  പടച്ചോനെ? മലയാളം ആണല്ലോ എന്റെ സെക്കന്റ്‌ ലാംഗ്വേജ് എന്നൊക്കെ ഓര്‍ത്ത് നിക്കുമ്പോഴാ  ആ ചോദ്യം വന്നത് നീയെന്താട കൊള്ലെജിലെ റോമിയോ ആണോ?ഞാന്‍ അപ്പടിയേ ഷോക്കയിട്ടെന്‍!!!!! ഇയാള് എന്ത് കുന്ത പറേന്നെ എന്ന്?
നീ പ്രേമിക്കാനോ വരുന്നേ പഠിക്കണോ?അല്ലേലും ക്ലാസ്സില്‍ ഇരിക്കാനല്ല അവന്റെ ശ്രദ്ദ ;കിട്ടിയ അവസരത്തില്‍ ഫിസിക്സ്‌ ടീച്ചറുടെ ഒരു ഗോള്‍ ,പിന്നെ എനിക്കൊന്നും ഓര്‍മയില്ല ,,അവസാനം നാളെ രക്ഷിതാവിനെ വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയ മതി രണ്ടു പേരും എന്നും പറഞ്ഞു വിട്ടു.

വൈകുന്നേരം വീട്ടില്‍ പോകുന്ന വഴി ഞാനും അവളും ജീവിതത്തില്‍ ആദ്യമായി മിണ്ടാതെ സ്കൂളില്‍ നിന്ന് ഇറങ്ങി,,,വീട്ടില്‍ ചെന്ന് ഉമ്മാനോട് കാര്യം പറഞ്ഞു അപ്പോയഴെക്കും അവളുടെ ഉമ്മ വീടിലോട്ടു വിളിച്ചു,കുറെ നേരം അവര്‍ എന്തൊക്കെയോ സംസാരിച്ചു,ഞങ്ങള്‍ നാളെ വരാം എന്ന് പറഞ്ഞു .

പിറ്റേന്നു രാവിലെ ഭയങ്കര ടെന്‍ഷന്‍ അടിചോണ്ടാ സ്കൂളില്‍ പോയെ,രണ്ടു ഉമ്മാസും കൂടി എന്താ പറയന്നു അറില്ലലോ,രണ്ടാളും എന്തായാലും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യില്ലാന്ന് ഉറപ്പാണ്,കാരണം അവര്‍ക്ക് പ്രധാനം പഠിപ്പാന്,അങ്ങനെ ആ നിമിഷം സമാഗതമായ്,അസ്ലുനേം,, എന്റെ കൂട്ടുകാരിനേം വിളിക്കുന്നു എന്ന് മെമോ വന്നോ,ഞങ്ങള്‍ രണ്ടു പേരും തലയും താഴ്ത്തി പുറത്തേക്കു നടന്നു വെറുതെ ഇടം കണ്ണിട്ടു നോക്കിയപ്പോ ക്ളാസ്സ് മുഴുവന്‍ ഒരു മാതിരി അറക്കാന്‍ കൊണ്ട് പോകുന്ന ആടുകളെ നോക്കുന്ന ഒരു ലുക്ക്‌ ...

അവിടെ ചെന്നപ്പോ രണ്ടു ഉമ്മാസും അവിടെ ഇരിക്കുന്നു,അറബി സര്‍ തന്നെ പുലി! എടുത്തു പെടപ്പിക്ക്കയാണ് ,,ഇവരെ നിങ്ങള്‍ ഇങ്ങോട്ട അയച്ചത് പഠിക്കാനോ അതോ പ്രേമിക്കാനോ,എന്ത് തോന്ന്യസോം ആവാം എന്നാണോ?ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചാല്‍ ഇംഗ്ലീഷ് സംസ്കാരം വേണോ,,എന്നൊക്കെ....ഉമ്മാസ് ഒന്നും മിണ്ടുന്നില്ല,,,കേട്ട് നിക്കുക,ഞങ്ങളുടെ തല പിന്നേം താണു,ഞങ്ങള്‍ എന്തോ വല്യ തെറ്റ് ചെയ്തു എന്ന് ഞങ്ങള്‍ക്കും തോന്നിത്തുടങ്ങി.അവസാനം അറബി സാര്‍ നിര്‍ത്തി.
അപ്പോഴേക്കും എന്റെ കൂട്ടുകാരിടെ ഉമ്മ ചോദിച്ചു,സാര്‍ ഇത്ര മാത്രം പറയാന്‍ ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ?
സാര്‍ തലേ ദിവസം നടന്ന കാര്യം വിവരിച്ചു കൊടുത്തു!

ഉടനെ മ്മടെ ഉമ്മ അതിനിപ്പോ എന്താ?ഒരു ചോക്ലേറ്റ് അവള്‍ അവനു വായില്‍ ഇട്ടു കൊടുത്തു,,ഇവിടെ ചോക്ലേറ്റ് തിന്നാന്‍ പാടില്ലേ?
അതല്ല അവള്‍ അവന്റെ മേലെ കിടന്നിട്ടാണ് ഇട്ടു കൊടുത്തതെന്ന് അറബി സാര്‍,

എന്റെ പോന്നു സാറേ സാര്‍ ഇവരെ ഇപ്പൊ ഒരു കൊല്ലമായല്ലേ ഉള്ളൂ കാണാന്‍ തുടങ്ങിട്ട്,ഞങ്ങള്‍ ഇവരെ രണ്ടിനേം രണ്ടു ഉക്കത് വച്ചിട്ട പോറ്റിയെ,അസല് എന്റെ മൂത്ത മോനും ഇത് മൂത്ത മോളും,സാറിന്റെ മനസ്സില്‍ വേണ്ടാത്ത ചിന്തകള്‍ ഉള്ളതിന് ഞങ്ങടെ മക്കള്‍ എന്ത് പെഴച്ചു,അവരെ ഞങ്ങള്‍ അങ്ങെയല്ല പോറ്റിയെ,എന്റെ കൂട്ടുകാരിടെ ഉമ്മ കത്തി കേറാന്‍ തുടങ്ങി,

എനിക്ക് ഇച്ചിരി ആവേശം കേറാന്‍ തുടങ്ങി ഇത് കേട്ടപ്പോ തല മെല്ലെ ഉയരാന്‍ തുടങ്ങി അറബി സാറിന്റെ മുഖതോട്ടു നോക്കിയപ്പോ പണ്ടേ കഷണ്ടിയായ തല തിളങ്ങുന്നു വിയര്‍പ്പു കൊണ്ട്,,സാര്‍ മിണ്ടുന്നില്ല,രണ്ടു ഉമ്മാസും വിടാന്‍ ഭാവമില്ല,,മറ്റുള്ള സാറന്മാരും ആകെ ഷോക്ക് ആയിട്ടിരിക്കുവ,,,അവസാനം നിങ്ങളെ പോലെയുള്ള സാറന്മാരാ കുട്ടികളെ വഴി തെറ്റിക്കുന്നെ എന്നും കൂടി പറഞ്ഞ്പ്പോയെക്കും സാറ് കരയും എന്നായി,...

അവസാനം ന്റെ ഉപ്പാന്റെ ഒരു സുഹൃത്ത് സാര്‍ വന്നു പറഞ്ഞു സാരമില്ല ഇവര്‍ രണ്ടു പേരും നല്ല കുട്ടികളാണ്,നമുക്ക് ഇത് ഇവിടെ നിര്‍ത്താം എന്ന്.അങ്ങനെ ഞങ്ങള്‍ വീണ്ടും പഴയത് പോലെ തന്നെയായി,,പിന്നെ ഈ സാര്‍ ഞങ്ങളെ കണ്ടാല്‍ ടിം തല താഴ്തിയെ നടക്കൂ..

അന്ന് എനിക്ക് ഇതിന്റെ സീരിയസ്നെസ്സ് മനസിലായിട്ടില്ലരുന്നു,ഇപ്പൊ ആലോചിക്കുമ്പോ സാറിനെ ഒരു തരാം സദാചാര പോലിസ് ആയിട്ടാ തോന്നുന്നേ,

1) വേറെ രണ്ടു കുട്ടികളും ആയിരുന്നെങ്കി ചിലപ്പോ ഇതിനു ശേഷം പ്രേമം തുടങ്ങിയേനെ

2 ) ഞങ്ങളുടെ രക്ഷിതാകള്‍ ഞങ്ങളുടെ മേല്‍  വച്ചിരിക്കുന്ന വിശ്വാസം അതെത്ര വലുതാണെന്ന് ഞങ്ങക്ക് മനസിലായി,..

3 ) മറ്റു വല്ല രക്ഷിതാവും ആയിരുന്നെങ്കി ഏറ്റവും കുറഞ്ഞത്‌ ആ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം അതോടെ നിന്നേനെ,

മാതാ പിതാ ഗുരു ദൈവം!!!

gulf manorama

43 comments:

  1. നല്ല മാതൃക
    നല്ല ഉമ്മാസ്
    നല്ല കൂട്ടുകാരി
    നല്ല അസ് ലു

    സൌഹൃദം തുടരട്ടെ

    ReplyDelete
  2. ഇത് സാധാരണ മനുഷ്യര്‍ക്ക് പറ്റുന്ന അബദ്ധം ആണ് . കുട്ടികളെ വിളിച്ച് ചോദ്യം ചെയ്തതില്‍ നിര്‍ത്താമായിരുന്നു. നുണ പറയുന്നത് കണ്ടു പിടിക്കാന്‍ എളുപ്പം ആണ് . സാറിന്റെ ഭാഗ്യം കൊണ്ട് രക്ഷിതാക്കള്‍ പരാതി കൊടുത്തില്ല . എങ്കിലും പൊതു സ്ഥലങ്ങളില്‍ ഒരു പരിധി വരെ അകലം പാലിക്കുന്നത് നല്ലത് ആണ് . വേറെ ഒന്നും കൊണ്ട് അല്ല . ചിലര്‍ക്ക് എന്ത് എപ്പോള്‍ തോന്നും എന്ന് പറയാന്‍ പറ്റില്ല.

    ReplyDelete
  3. മക്കളെ കൂടുതല്‍ മനസ്സിലാക്കിയ മാതാക്കളായത് കൊണ്ട് .നിങ്ങള്‍ രണ്ടു പേരും രക്ഷപെട്ടു ..

    ReplyDelete
  4. ഇഷ്ടപ്പെട്ടു! തുടരുക..

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete
  6. ഇഷ്ടപ്പെട്ടു! തുടരുക..

    ReplyDelete
  7. ഇഷ്ടപ്പെട്ടു! തുടരുക..

    ReplyDelete
  8. മാതാപിതാക്കൾ കുട്ടികളെ അറിയണം.., വിശ്വസിക്കണം, അവരെ മനസ്സിലാക്കണം. എങ്കിലേ അവരുടെ മനസ്സ് മതാപിതാക്കൾക്കു കാണാൻ കഴിയൂ.., നല്ലൊരു പോസ്റ്റ്..കൂടുതൽ എഴുതുക...

    ReplyDelete
  9. നല്ല മാതൃക
    നല്ല ഉമ്മാസ്
    നല്ല കൂട്ടുകാരി
    നല്ല അസ് ലു

    അജിത്തേട്ടൻ പറഞ്ഞത് അടിവരയിട്ട് ഒന്ന് കൂടി എഴുതിച്ചേർക്കുന്നു,

    നല്ല ഞാനും...!
    ഇത്രേം ദൂരം താണ്ടി വന്ന് വായിച്ചില്ലെ, അപ്പോ ഞാൻ നല്ലവനല്ലേ? ഉത്തരം കണ്ട് പിടിച്ച് ഉടനെപറയണം അസ്ലൂ....

    സൌഹൃദം തുടരട്ടെ

    ReplyDelete
  10. ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ സംഭവം ടി.വീല്‍ ഒക്കെ വന്നേനെ....

    അറബി മാഷുമായി "യുവതലമുറയുടെ വഴിതെറ്റല്‍" എന്ന വിഷയത്തില്‍ ഒരു പ്രത്യേക ഇന്റെര്‍വ്യൂ...ന്യൂസ് അവറില്‍.. ;)

    ഉമ്മാസ്‌ പ്രത്യക്ഷപ്പെടുംപോഴേക്കും മക്കള് രണ്ടാളും കേരളം മുഴുവനും ഫേമസ് ആയേനെ..



    ((അല്ല അസ്ലൂ...

    എപ്പോയും ,ഇപ്പോയും..ഇതൊക്കെ നാട്ടു ഭാഷ എഴുത്തിലേക്ക് ആവാഹിച്ചതാണോ?.

    അതോ....ഴും...വിരോധി ആണോ?.. :)
    ))

    ആശംസകള്‍ സുഹൃത്തേ!!!!!!!

    ReplyDelete
  11. ഞാന്‍ ശരിക്കും ഴ പറയും പക്ഷെ എന്നെയൊക്കെ പണ്ട് കോളേജില്‍ ചെന്നപ്പോ ആള്‍ക്കാര്‍ കളിയാക്കാന്‍ ഒരു പാട്ട് പാടുമായിരുന്നു...ആയിരം പാദ സരങ്ങള്‍ കിലുങ്ങി ആലുവാ പുയ പിന്നെയും ഒയുകീ എന്നെ...ആ ഒരു സ്ലാന്ഗ് അങ്ങനെ വന്നതാണ്..

    ReplyDelete
  12. അജിതേട്ടന്‍ എപ്പോയും ഇങ്ങനെയാണ് കമന്റ്‌ ചെയ്യുന്നത്,ഇത്രേം ദൂരം വന്നു വായിച്ചു അഭിപ്രായം പറഞ്ഞ നിങ്ങള്‍ എല്ലാവരും വളരെ നല്ലവരാണ്!!!

    ReplyDelete
  13. ഇതു പോലെയുളള ഉമ്മമാരാണ് നാടിന് വേണ്ടത്....

    ReplyDelete
  14. സംഭവം കൊള്ളാം. പക്ഷെ , സദാചാരപോലീസ് ന്യൂ ജെനെരശന്‍ തന്നെ. സംശയമില്ല.
    ആ സാറിനെ കുറ്റം പറയാന്‍ പറ്റൂല. നിങ്ങള് വളര്‍ന്ന ബന്ധവും മറ്റും ആ മനുഷ്യനു അറിയില്ലല്ലോ. ശാഹിധ താത്ത പറഞ്ഞതിലും കാര്യമില്ലേ ? മക്കളെ കൂടുതല്‍ മനസ്സിലാക്കിയ മാതാക്കളായത് കൊണ്ട് .നിങ്ങള്‍ രണ്ടു പേരും രക്ഷപെട്ടു ... ആല്ലെങ്കി ഇപ്പൊ ഈ പോസ്റ്റില്‍ അവരായേനെ സദാചാര പട്ടാളം .സോറി ...പോലീസ് . എന്തായാലും സംഭവവും എഴുത്തും ഇഷ്ടായി . അപ്പൊ ഗ്രൂപ്പിലെ കമെന്റോല്സവത്തിനു കാണാം. :)

    ReplyDelete
  15. ആശാനെ കൊള്ളാം... ഇനിയും എഴുതുക.. ആശംസകള്‍

    ReplyDelete
  16. ഇക്കാ ഇങ്ങളെ മനസ്സ് ഇത്രയ്ക്ക് വലുതാണ്‌ എന്നറിഞ്ഞീല.. ;)

    ReplyDelete
  17. :) നല്ല മനസും നല്ല കൂട്ടുകാരും എല്ലാര്ക്കും കിട്ടൂല

    ReplyDelete
    Replies
    1. ഞാൻ ഭാഗ്യവാനാണു ..എനിക്കു കുറച്ച്‌ നല്ല സുഹ്രുത്തുക്കൾ ഉണ്ട്‌.

      Delete
  18. Replies
    1. അവസാനം വന്നു അല്ലെ...നന്ദി ഇത്താ

      Delete
  19. നല്ല മാതൃക
    നല്ല ഉമ്മാസ്
    നല്ല കൂട്ടുകാരി
    നല്ല അസ് ലു
    സൌഹൃദം തുടരട്ടെ....
    ഞാനും അജിതെട്ടനും ഒരു ഭാഗമാ...
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
    Replies
    1. :) ഇതെങ്ങനായ ചെയ്യുക എന്നരിയില്ലരുന്നു...നന്ദി അസ്രൂ.

      Delete
  20. ആഹാ! മഹത്തരം!

    ReplyDelete
  21. ഇത്രേം നല്ല ഒരു കുട്ടികളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല ,, നല്ല സൌഹൃദം നല്ല മനസ് ,

    ReplyDelete
  22. കുട്ടികളെ മനസ്സിലാക്കിയ ഉമ്മമാരായത് കൊണ്ട് ശരിയായ രീതിയില്‍ ഇടപെട്ടു. പിന്നെ മാഷിനെ കുറ്റം പറയാന്‍ വയ്യ. നിങ്ങള്‍ വളര്‍ന്ന സാഹചര്യം മാഷ് അറിയുന്നില്ലല്ലോ. ഭാഷ മെച്ചപ്പെടുത്തേണ്ടതാണെന്ന് തോന്നുന്നു.രചനാഭാഷയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത് സംസാരഭാഷയാണ്.

    ReplyDelete
  23. "നല്ല മാതൃക
    നല്ല ഉമ്മാസ്
    നല്ല കൂട്ടുകാരി
    നല്ല അസ് ലു
    സൌഹൃദം തുടരട്ടെ."
    അജിതെട്ടനെ തന്നെ ഞാനും പിന്തുടരുന്നു

    ReplyDelete
  24. അസ് ലു നന്നായി.വളരെ പണ്ട് ഞാൻ യുപി സ്കൂളിൽ നിന്നും നീ ഒരു എൽ പി സ്ക്കൂളിൽ നിന്നും ഏതൊ മത്സരത്തിനു വന്നത് ഓർമ്മയുണ്ട്..കഴിവുകളുള്ള ആളായിരുന്നു നീ..പിന്നെ നഷ്ട്ടപ്പെട്ടു പോയോ എന്നു തോന്നി.എനിവേ ബ്ലോഗ് കണ്ടതിൽ സന്തോഷം.മനോഹരം

    ReplyDelete
  25. ഇക്ക ആള് കൊള്ളാല്ലോ..ഇത്രക്കും നന്നായി എഴുത്തും ല്ലേ..

    ReplyDelete
  26. ഇപ്പോഴാണ് വരണതു...ഇതു പോലെ തുടരട്ടെ.

    ReplyDelete
  27. നല്ല ഉമ്മാസ്‌
    രണ്ടു പേരും കീ ജയ്‌

    ReplyDelete
  28. mnoramayi vannathu enganeya ithu...?! Azhimathy...thanne....!

    ReplyDelete
  29. Chaayam poosaatha katha aayatu kondaavum

    ReplyDelete
  30. അസ്ലൂ.... നന്നായീണ്ട്ട്ടാ....

    ReplyDelete