സുരക്ഷിതത്വം,


എന്തോ നിലത്തു വീണുടയുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റതു ,അതിനു പിന്നാലെ അച്ഛന്റെ   ശബ്ദം കേട്ടു,,,
നീയെന്നെ ഭ്രാന്തന്‍ ആക്കിയെ അടങ്ങൂ ഇല്ലെ???!!
അമ്മ ഉറക്കെ പറേന്നത്‌ കേട്ടൂ
 ഇനിയെന്ത് ആവാന ഇപ്പൊ തന്നെ ആണല്ലോന്നു.!!!!

അതിനു മറുപടി എന്റെ മുന്നില്‍ വന്നു വീണു,എന്റെ പാവ ,,ബട്ടന്‍ ഞെക്കിയാല്‍ പാട്ട് പാടി തലേം കയ്യും ആട്ടുന്ന പാവ,,അതിന്റെ തല വേറെ കൈ വേറെ കിടക്കുന്നു,ഞാന്‍ ആകെ പേടിച്ചരണ്ടു,ഞാന്‍ വീഴാതിരിക്കാന്‍ വെച്ച തലയണയുടെ മേലെ കയറി ഞാന്‍ ആ പാവയുടെ മുഖത്ത് നോക്കി,കണ്ണുകള്‍ അടഞ്ഞിരുന്നു,

ഞാന്‍ പതുക്കെ കിടക്കയില്‍ ഇരുന്നു,സാധാരണ ഉറക്കം കഴിഞ്ഞാല്‍ കരച്ചിലോടെയാ  എഴുന്നേല്‌ക്കുന്നെ ,, അപ്പോഴാ അമ്മയും അച്ഛനും  ഓടി വരുന്നേ..ഇന്ന് പക്ഷെ എനിക്ക് കരയാന്‍ പോലും പേടിയായി,,ഞാന്‍ കരഞ്ഞാല്‍ എന്നെയും  ഇതുപോലെ എടുത്ത് എറിഞ്ഞാലോ?


കുറച്ചു കഴിഞ്ഞപ്പോ ശബ്ദം ഒക്കെ നിലച്ചു,അച്ഛന്‍   എന്റെ അടുത്ത് വന്നു ,,
അച്ച്ചെടെ മോള്‍ എഴുന്നെറ്റാരുന്നോ?പേടിച്ചു പോയോ?
എന്നൊക്കെ ചോദിച്ചു,ഞാന്‍ ഓടി അച്ഛന്റെ   നെഞ്ചില്‍ കേറി,,

അച്ഛനാണോ   തെറ്റ് ചെയ്തെ അല്ല അമ്മയാണോ തെറ്റ് ചെയ്തെ എന്നെനിക്കറീല്ല,പക്ഷെ   അച്ഛന്റെ നെഞ്ചില്‍ തല ചായ്ച്ചു കിടക്കുമ്പോ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥ ലം അതാണെന്ന് എനിക്കറിയാം....

65 comments:

  1. വായിച്ചു
    ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. ഞാന്‍ പ്രതീക്ഷിച്ച പോലെ ആദ്യ കമ്മന്റ് ഇന്നും അജിതെട്ടന്റെ വക,,നന്ദി അജിതെട്ടാ..

      Delete
  2. അസ്ലു, ഇത് ഫ്ലാഷ് ബാക്ക് ഒന്നുമല്ല.. ശ്രീമതിയുമായി വഴക്കുണ്ടായി അല്ലേ? :)
    ഇഷ്ടപ്പെട്ടു! ...എങ്കിലും, സംഭാഷണങ്ങള്‍ ഒഴിച്ചുള്ള ഭാഗം അച്ചടിഭാഷയില്‍ എഴുതിയാല്‍ കുറെക്കൂടെ നന്നായിരിക്കില്ലേ?

    ReplyDelete
    Replies
    1. ഭാര്യ കേക്കേണ്ട!!!

      Delete
  3. ചെറുതെങ്കിലും നന്നായി. ഇടത് വശത്തെ ആ ചെറിയ വിന്‍ഡോ മറ്റു. വായിക്കാന്‍ വല്ലാത്ത പ്രയാസം

    ReplyDelete
    Replies
    1. നന്ദി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്

      Delete
  4. ചെറുതാണെങ്കിലും ആശയം നന്ന് . കുഞ്ഞു മനസ്സിന്റെ സങ്കടങ്ങള്‍ .... സംഭാഷണങ്ങള്‍ പ്രതേകം ലൈന്‍ ആക്കി എഡിറ്റ്‌ ചെയ്യൂ . എല്ലാം കൂട്ടി കുഴച്ചു എഴുതിയാല്‍ വായനയുടെ രസം പോവും . അക്ഷരത്തെറ്റുകളും തിരുത്തൂ .

    ReplyDelete
    Replies
    1. നന്ദി ഒന്ന് എഡിറ്റ്‌ ചെയ്തിട്ടുണ്ട്...

      Delete
  5. നന്നയിട്ടുണ്ട്.... ആശംസകള്‍

    ReplyDelete
  6. ആദ്യമായാണ് ഈ ബ്ലോഗില്‍ ,ഒറ്റ നോട്ടത്തില്‍ കണ്ട ചില പിശകുകള്‍ പറയാം .ബ്ലോഗിന്റെ പേരിലെ "എന്‍റെ" മനസ്സ് , എന്നത് "എന്റെ" മനസ്സ് എന്നാക്കൂ .അത് പോലെ ബേഗ്രൌണ്ട് കുറച്ചു കൂടി ഡാര്‍ക്ക്‌ ആക്കിയാല്‍ വായനാസുഖം കിട്ടും എന്ന് തോന്നുന്നു . അത് പോലെ ഈ ചെറിയ പോസ്റ്റിലും ചെറിയ അക്ഷര തെറ്റുകള്‍ ഉണ്ട് , എല്ലാ ആശംസകളും .

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ ബായ് ഞാന്‍ അത് ശ്രദ്ധിചില്ലാരുന്നു !!!

      Delete
  7. aksharathettukal... pinne letters bold venda.. vaayikkan pattunnilla.. kadha nannaayi tto.

    ReplyDelete
    Replies
    1. ഞാന്‍ കുറെ ശരിയാക്കി...വായനക്ക് നന്ദി സംഗീ അഭിപ്രായത്തിനും ...

      Delete
  8. Replies
    1. നന്ദി പടന്നക്കാരാ

      Delete
  9. ഞാനും വായിച്ചു..:)

    ReplyDelete
    Replies
    1. നന്ദി ഇസ്ഹാക്ക് ബായി

      Delete
  10. പ്രിയപ്പെട്ട അസലു ,
    ''അച്ഛനെയാണെനിക്കിഷ്ടം.................!''

    മോള്‍ ,വാപ്പച്ചിയുടെ മോള്‍ ആണോ? :)

    ആശയം മഹത്തരം.............!അവതരണം,ലളിതം !

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. നന്ദി അനൂസ് ,,,വാപ്പചിടെ എല്ലാ സ്വഭാവോം ഉണ്ടുന്നാ എല്ലാരും പറേന്നെ..

      Delete
  11. കൊള്ളാം മാഷേ കുഞ്ഞു മനസ്സിനെ കുഞ്ഞു വരികളില്‍ വരച്ചു... :)

    ReplyDelete
  12. നല്ല ചിന്ത.... വലിയൊരു ആശയം ഉള്‍ക്കൊള്ളുന്നുണ്ട്.

    ReplyDelete
    Replies
    1. നന്ദി ഡോക്ടര്‍ ലിങ്ക് ഇടരുത് പ്ലീസ്‌

      Delete
  13. ഇഷ്ടായീട്ടോ

    ReplyDelete
  14. കൊള്ളാം, കഴമ്പുള്ളൊരു മിനിക്കഥ... ഇഷ്ടായി

    ആശംസകള്

    ReplyDelete
  15. ചെറുതെങ്കിലും നന്നായി !

    ReplyDelete
  16. നന്നായിരുന്നു ആ അക്ഷരത്തെറ്റുകള്‍ കൂടി ശരിയാക്കിയിരുന്നെങ്കില്‍...ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി ഷാജ് ,തിരുത്തിയിട്ടുണ്ട്..

      Delete
  17. നന്നായിട്ടുണ്ട് അസ്ലൂ...
    ഏതൊരു കുഞ്ഞിനും ഏറ്റവും സുരക്ഷിതമായിടം...
    രക്ഷിതാക്കളുടെ സാമീപ്യം...
    ഒരു ബാല്യത്തിനും നഷ്ടപ്പെടാതിരിക്കട്ടെ.. നല്ലൊരു അച്ഛനെയും അമ്മയെയും...

    ReplyDelete
    Replies
    1. ഞാന്‍ അനുഭവിച്ച സുരക്ഷിതത്വം എന്റെ കുട്ടികളും അനുഭവിക്കട്ടെ.നന്ദി ..

      Delete
  18. ചെറിയ കഥ, പക്ഷെ നല്ല ആശയം. നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി ,വായനക്കും അഭിപ്രായത്തിനും..

      Delete
  19. എത്താന്‍ വൈകിയോ? നന്നായിരിക്കുന്നു ..

    ReplyDelete
    Replies
    1. ഏയ് രണ്ടു ദിവസം ആയെ ഉള്ളൂ ഇത്താ ...നന്ദി വായനക്ക്..

      Delete
  20. അതിലളിതം....
    അതുകൊണ്ട് നല്ലൊരു വായന.....

    ReplyDelete
  21. കുഞ്ഞു മനസ്സ് കുറഞ്ഞ വരികളില്‍ നന്നായി വരച്ചിട്ടു... കൊള്ളാട്ടോ

    ReplyDelete
  22. ഒടുവില്‍ സുരക്ഷിത സ്ഥാനത്ത് എത്തിയല്ലോ.....

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. നന്നായി. അഭിനന്ദനങ്ങള്‍. share ur views: www.crvalliad.wordpress.com

    ReplyDelete
  25. കൊള്ളാം .. തിരക്കിനിടയില്‍ എഴുതാനും സമയം കണ്ടെത്തുന്നുണ്ടല്ലോ
    അഭിനന്ദനങ്ങള്‍

    ReplyDelete
  26. വായിക്കാന്‍ ഒരു സുഖം ണ്ട് .. പക്ഷെ എന്തോ എവിടെയോ ഒരു പൂര്‍ണതയില്ലായ്മ്മ .

    ReplyDelete
  27. ലളിതമായ കഥ..

    ReplyDelete
  28. ചെറിയ കഥ . നന്നായിട്ടുണ്ട്. @PRAVAAHINY

    ReplyDelete
  29. കൊള്ളാം.. അച്ഛനും അമ്മയും അടി നടക്കുന്ന വീട്ടില്‍ കുട്ടിക്ക് അങ്ങനെ ഒരു സുരക്ഷിത സ്ഥാനം ഉണ്ടാവുമോ? ഉണ്ടാവുമായിരിക്കും, അസ്ലുവല്ലേ എഴുതിയത്... :)

    ReplyDelete
    Replies
    1. കുട്ടിക്ക് ആരോടെങ്കിലും ഒരാളോട് അടുപ്പം ഉണ്ടാവാലോ?

      Delete
  30. This comment has been removed by the author.

    ReplyDelete
  31. ഒന്ന് തെന്നി വീഴാന്‍ പോകുമ്പോഴേക്കും നാം അച്ഛനെയല്ല; അമ്മയെ ആണ് വിളിക്കുന്നത്‌. അമ്മയുടെ ഗര്ഭാപാത്രത്തിലും പിന്നീട് അവരുടെ കരവലയത്തിലും ഉള്ളപ്പോഴുള്ള സുരക്ഷിതത്വം അച്ഛന്റെ നെഞ്ചില്‍ മാതമല്ല മറ്റെവിടെയും കിട്ടില്ല എന്നാണു എന്റെ പക്ഷം. (കൊച്ചുകുഞ്ഞല്ലേ അതാ ഉപദേശിക്കുന്നത് :) ).
    ഒരല്പം കൂടി അവധാനതയോടെ എഴുതി പോസ്റ്റ്‌ ചെയ്തുന്നുവെങ്കില്‍ വളരെ നല്ലൊരു മിനിക്കഥ ആയി രൂപപ്പെട്ടെനെ.
    ഇനിയും എഴുതുക .എല്ലാ ആശംസകളും നേരുന്നു .

    ReplyDelete